‘ഞങ്ങള്‍ എന്ത് ധരിക്കണമെന്നത് നിങ്ങളല്ല വിധിക്കേണ്ടത്; ‘ ഷേവ്‌യുവര്‍ഒപ്പീനിയന്‍’ ഹാഷ് ടാഗ് ക്യാമ്പെയിന്‍ തരംഗമാകുന്നു

മുംബൈ: സ്ത്രീകളുടെ വസ്ത്ര ധാരണ സംബന്ധിച്ച് പൊതു സമൂഹത്തിലെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാലും സ്ലീവ് ലെസ് ടോപ്പിട്ടാലും, എന്തിന് ഷോള്‍ അല്‍പ്പം കയറിപ്പോയാലും കമന്റടിച്ച് ബോറാക്കുന്നവരുണ്ട്. ‘ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് ആരും വിധിക്കേണ്ട’എന്ന് ചൂണ്ടിക്കാട്ടി ഹിന്ദി സീരിയല്‍ നടിമാര്‍ ഒരു വ്യത്യസ്ത ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ടിരിക്കുകയാണ്. ഷേവ് യുവര്‍ ഒപ്പീനിയന്‍ എന്ന ക്യാമ്പെയിന്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമായി.

നവമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഹിന്ദി സീരിയല്‍,ടിവി താരങ്ങളാണ് ഇത്തരത്തിലൊരു ക്യാമ്പെയിന് തുടക്കമിട്ടത്. റേസര്‍ കൈയില്‍ പിടിച്ചുള്ള ചിത്രങ്ങളാണ് ഇവര്‍ പങ്കുവെച്ചത്. ജെന്നിഫര്‍ വിങ്ങെറ്റ്, മന്ദിര ബേദി, അനിത ഹസ്സനാന്‍ദനി, രാഗിണി ഖന്ന തുടങ്ങി നിരവധി സീരിയല്‍, ടിവി സെലബ്രീറ്റീസ് റേസര്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. റേസര്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. പുറം കാഴ്ചകളെവെച്ചു മാത്രം ഒരു സ്ത്രീയെ വിലയിരുത്തരുതെന്നും അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിലയിരുത്തുന്നത് അവളെയായിരിക്കില്ല, നിങ്ങളെത്തന്നെയായിരിക്കുമെന്ന് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

;

To all those who judge us women on our choice of clothes. #shaveyouropinion

A post shared by Anita H Reddy (@anitahassanandani) on

For all those who have a problem with what I wear.. why don’t you just #shaveyouropinion !

A post shared by Mandira Bedi (@mandirabedi) on

Speak responsibly, don’t judge. #ShaveYourOpinion

A post shared by Ragini Khanna (@raginikhanna) on

To all those who judge us for our choice of clothes, #ShaveYourOpinion

A post shared by Shruti Seth (@shru2kill) on

DONT MISS
Top