പക്ഷിനിരീക്ഷണം മാനസിക പിരിമുറുക്കം ഇല്ലാതാക്കുവാനുള്ള ഉത്തമ മാര്‍ഗ്ഗമോ ?

പ്രതീകാത്മക ചിത്രം

ജീവിതത്തില്‍ എല്ലാത്തരം മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ദിനംപ്രതി ഒട്ടനവധി മാനസിക പിരിമുറുക്കങ്ങളെയാണ് നേരിടുന്നത്. മനുഷ്യര്‍ പ്രകൃതിയില്‍ സംഭവിക്കുന്ന യാതൊരു മാറ്റങ്ങളെ പറ്റിയും അറിയാതെ നിത്യജീവിതത്തിന് വേണ്ടിയുള്ള ഓട്ടത്തിലാണ്. ഓരോ ദിവസവും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ നടക്കുമോ ഇല്ലയോ എന്ന ആകാംക്ഷയും പിരിമുറുക്കവുമാണ് വ്യക്തികള്‍ നേരിടേണ്ടതായി വരുന്നത്.

മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം പ്രകൃതിയില്‍ തന്നെ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രസന്നമായ നീലാകാശം, അഗാധമായ കടല്‍, പൂക്കളില്‍ തേന്‍ നുകരുന്ന പൂമ്പാറ്റ, കാടുകള്‍ എന്നിവ മനുഷ്യരില്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കാത്ത സന്തോഷമാണ് പകര്‍ന്ന് നല്‍കുന്നത്.

മനുഷ്യരില്‍ അനിയന്ത്രിതമായി തുടരുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്നതിനായി പക്ഷി നിരീക്ഷണം സഹായിക്കുമെന്ന പഠനമാണ് എക്സ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ പക്ഷികളെ കണ്ടെത്തുന്നത് വഴി മനുഷ്യരില്‍ ഒരു തരത്തിലുള്ള ആനന്ദം ഉത്ഭവിക്കുന്നുണ്ട്. നഗരങ്ങളില്‍ നിന്ന് മാറി താമസിക്കുന്നവര്‍ വളരെയധികം സന്തോഷവാന്‍മാരാണെന്നും പഠനം സൂചിപ്പിക്കുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാഴ്ചകള്‍ കാണുന്ന വ്യക്തികളില്‍ കുറച്ച് കൂടി ആവേശം സൃഷ്ടിക്കുന്ന ഒന്നാണ് പക്ഷി നിരീക്ഷണമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

മാനസിക ആരോഗ്യം വീണ്ടെടുക്കുവാന്‍ പ്രകൃതി നിരീക്ഷണം വളരെയധികം സഹായകമാകുന്നുണ്ട്. ഇവര്‍ ആളുകളില്‍ ഉന്‍മേഷം വീണ്ടെടുക്കുവാന്‍ സഹായകമാകുന്നുണ്ട്. എല്ലാവിധ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മാറിയിരിക്കുന്നതിനാല്‍ ശ്വസനപ്രക്രിയ ആയാസകരമാകുന്നതാണ് മാനസിക പിരിമുറുക്കം കുറയുന്നതിനുള്ള പ്രധാന കാരണം. പഠനത്തില്‍ പറയുന്നു.

DONT MISS
Top