കൊടുംപകയും, കട്ടക്കലിപ്പും നിറഞ്ഞ “സര്‍ക്കാര്‍ 3″യുടെ ട്രെയിലര്‍ പുറത്ത്‌

സര്‍ക്കാര്‍ 3യുടെ പോസ്റ്റര്‍

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ 3യുടെ ട്രെയിലര്‍ പുറത്തുവന്നു .അമിതാഭ് ബച്ചന്‍ നായകനാകുന്ന ചിത്രത്തില്‍ മനോജ് ബാജ്‌പെയ്, റോണിത് റോയ്, ജാക്കി ഷ്രോഫ്, അമിത് സാദ്, യാമി ഗൗതം എന്നിവര്‍ അടങ്ങുന്ന വലിയ താരനിരയാണ് ഉള്ളത്.

ബോളിവുഡില്‍ വിജയം കൊയ്തിട്ടുള്ള സര്‍ക്കാര്‍ ശ്രേണിയിലെ മൂന്നാം ഭാഗമാണ് ചിത്രം.മുന്‍പ് കണ്ടിട്ടുള്ളതിലും കൂടുതല്‍ കുപിതനായ സര്‍ക്കാര്‍ എന്ന അടിക്കുറുപ്പോടെയാണ് രാംഗോപാല്‍ വര്‍മ്മ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായുള്ള സാമീപ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സര്‍ക്കാര്‍ എന്ന ചിത്രം മുംബൈയില്‍ സര്‍ക്കാര്‍ എന്ന വിളിപേരുള്ള സുഭാഷ് നാഗ്രയെന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ്.

രാം ഗോപാല്‍ വര്‍മ്മ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അമോല്‍ റാത്തോഢാണ്. ആലുംബ്രാ എന്റെര്‍ടെയ്ന്‍മെന്റെ്,വേവ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം എറോസ് ഇന്റെര്‍നാഷ്ണല്‍ വിതരണം ചെയ്യുന്നു. ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററുകളില്‍ എത്തും.

DONT MISS
Top