ഗുര്‍മെഹര്‍ കൗറിന്റെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രത്തെ മാനിക്കണമെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍

വിദ്യാബാലന്‍, ഗുര്‍മെഹര്‍ കൗര്‍

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ എബിവിപിക്കെതിരെ ക്യാംപയിന്‍ ആരംഭിച്ച ഗുര്‍മെഹര്‍ കൗറിന്റെ  അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രത്തെ മാനിക്കണമെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. മുംബൈയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് നടിയുടെ പ്രതികരണം.

താന്‍ ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ ഒരോ വ്യക്തിയുടെയും  അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രം മാനിക്കണമെന്നും, അതാണ് മാന്യതയെന്നും താരം പ്രതികരിച്ചു. ഒരുതരത്തിലുള്ള ആക്രമണത്തെയും ന്യായികരിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സഞ്ചയ് ചോപ്‌റയുടെയും നമിത റോയ് ഗുപ്തയുടെയും ‘ദി റേംഗ് ടേണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യ.

ഇത്തരം ഒരു സംഭവത്തെ പര്‍വതീകരിക്കുന്ന്ത് ദുഖകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ തിഗ്മാനഷു ധൂലിയ പ്രതികരിച്ചു.നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയാണവള്‍. രാജ്യത്തെ പ്രമുഖരെല്ലാം വിഷയത്തില്‍ പ്രതികരിച്ച് ആ കുട്ടിയുടെ ജീവിതം ദുരിതമാക്കിയിരിക്കുന്നു. വളരെ ദുഖകരവും നിസ്സഹായവുമായ ഒരു അവസ്ഥയാണിത്. ഇത്തരതിലാണ് നീങ്ങുന്നതെങ്കില്‍ ഈ രാജ്യം ശരിയായ പാതയിലാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ധൂലിയ പ്രതികരിച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തെ തുടര്‍ന്ന ഡെല്‍ഹി രാംജാസ് കോളെജിലെ സെമിനാറിനിടയില്‍ എബിവിപി നടത്തിയ ആക്രമണത്തെ പ്രതിക്ഷേധിച്ചാണ് ഗുര്‍മെഹര്‍ കൗര്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പെയിന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുര്‍മെഹറിനെ എബിവിപി പ്രവര്‍ത്തകര്‍ ഭീക്ഷണിപ്പെടുത്തുകയും, ഗുര്‍മെഹര്‍ ക്യാംപയിന്‍
അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

DONT MISS
Top