ജിയോയ്ക്ക് മണികെട്ടാന്‍ എയര്‍ടെല്‍; 145 രൂപയ്ക്ക് 14 ജിബി ഡാറ്റയും സൗജന്യ കോളും

ഫയല്‍ ചിത്രം

ടെലികോം രംഗത്തേക്കുള്ള ജിയോയുടെ കടന്നുവരവ് അക്ഷരാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുഗ്രമായിരിക്കുകയാണ്. ജിയോയുടെ ഓഫറുകള്‍ മറ്റുടെലികോം കമ്പനികളെയും കൂടുതല്‍ മികവാര്‍ന്ന ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുകയാണ്. തങ്ങളുടെ സൗജന്യ ഓഫറുകള്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയ പ്രഖ്യാപനം അടുത്തിടെയാണ് ജിയോ നടത്തിയത്. ഇതിന് തടയിടാന്‍ പുതിയ ഓഫറുകളുമായി എത്തുകയാണ് എയര്‍ടെല്‍.

ഇതിന്റെ ആദ്യപടിയായി റോമിങ് ചാര്‍ജ്ജുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം എയര്‍ടെല്‍ തീരുമാനിച്ചിരുന്നു. കോളുകള്‍, എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് ഇനി ഇന്ത്യയില്‍ എവിടെയും റോമിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതിന് പിന്നാലെ ഇപ്പോള്‍ പുതിയ ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഒരു മാസത്തേക്ക് 145 രൂപയ്ക്ക് 14 ജിബി 4ജി/2ജി ഇന്റര്‍നെറ്റ് ഡാറ്റയ്ക്ക് പുറമെ സൗജന്യ ലോക്കല്‍, എസ്ടിഡി എര്‍ടെല്‍ കോളുകള്‍, 147 രൂപയ്ക്ക് ഒരു മാസത്തേക്ക് 3ജിബി ഡാറ്റ തുടങ്ങിയ മെഗാ ഓഫറുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്തര്‍ദേശീയ കോളുകളുടെ നിരക്കില്‍ 90 ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിനിട്ടില്‍ മൂന്ന് രൂപ നിരക്കിലും അന്തര്‍ദേശീയ കോളുകള്‍ക്ക് ഈടാക്കുക. ഒരു എംബിക്ക് മൂന്ന് രൂപ നിരക്കില്‍ അന്തര്‍ദേശീയ റോമിങ് ഡാറ്റ ഉപയോഗിക്കാം.

DONT MISS
Top