സൗഭാഗ്യത്തിനായി മലമുകളില്‍ അപരിചിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ലൈംഗീകബന്ധം; ഇന്തോനേഷ്യയിലെ വിചിത്ര ആചാരം

ജക്കാര്‍ത്ത: പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം സൗഭാഗ്യങ്ങള്‍ കൈവരുന്നതിന് വേണ്ടിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ സൗഭാഗ്യലബ്ധിക്ക്് വേണ്ടി ഇന്തോനേഷ്യയില്‍ വിചിത്രമായ ഒരാചാരമുണ്ട്. അപരിചതരായ സ്ത്രീപുരുഷന്മാര്‍ മലമുകളില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടുക. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും എത്രയോ വര്‍ഷമായി ഇവിടെ നടക്കുന്ന ആചാരമാണിത്.

ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. ജാവനീസ് കലണ്ടര്‍ പ്രകാരം ഒാരോ  35 ദിവസം കൂടുമ്പോള്‍ ഈ  ആചാരം നടക്കും. പ്രായഭേദമന്യേ നിരവധിയാളുകളാണ് ഈ ആചാരത്തില്‍ പങ്കുചേരുന്നതിനായി എത്തുന്നത്. ഒരു ദിവസം എണ്ണായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു.

മലകയറി എത്തുന്നവര്‍ ആദ്യം ഇവിടെയുള്ള ഒരു കുളത്തില്‍ കുളിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിനു ശേഷം ഇവിടെയുള്ള ഒരു ഖബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഈ ഖബറിടവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു ആചാരം തന്നെ ഉടലെടുത്തത്. പതിനാറാം നൂറ്റാണ്ടിലാണ് ആ സംഭവം നടക്കുന്നത്. അന്ന് ഇന്തോനേഷ്യയിലെ യുവരാജാവായിരുന്ന പൊങ്കോരന്‍ സാമദ്രോ, റാണിയായിരുന്ന ഓന്ദ്രോബുലാനുമായി ഒളിച്ചോടി . ഈ മലമുകളിലായിരുന്നു ഇരുവരും എത്തിയത്. പിന്നീട് ഇരുവരേയും സൈന്യം കൊലപ്പെടുത്തി. ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോഴായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. ഇവരെ സൈന്യം മലമുകളില്‍ തന്നെ ഖബറടക്കുകയും ചെയ്തു. ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നതും അപരിചിതര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പിന്നീട് ആചാരമായി മാറുകയായിരുന്നു. അതേസമയം, പരസ്പരം പരിചയമുള്ളവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തിന് ഇവിടെ വിലക്കുണ്ട്.

കുത്തനെയുള്ള മലകയറി വേണം ഇവര്‍ക്ക് മുകളിലെത്താന്‍. ഇവിടെ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം ലഭ്യമാണ്. ഇവര്‍ക്ക് വേണ്ടി വാടകമുറികളും സജ്ജമാണ്. വാടക മുറികളില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കുന്നുകളും മരച്ചുവടുകളും ഉപയോഗിക്കാം. ആരും ആര്‍ക്കും ശല്യമാകുകയുമില്ല. രാത്രിയില്‍ ഇവിടെ വൈദ്യുതിയുമുണ്ടാകില്ല. ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ പരസ്പരം പണമോ, സ്വര്‍ണ്ണമോ നല്‍കരുതെന്നും ഇവിടെ നിഷ്പക്ഷിക്കുന്നു.

പുരുഷന്മാരേയും സ്ത്രീകളേയും പരസ്പരം കണ്ടെത്താന്‍ സാധിക്കാത്തവരെ സഹായിക്കാന്‍ ‘ചില സഹായികളും’ ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രത്യേകം ഫീസ് നല്‍കണം. ഒരു വര്‍ഷം പത്ത് തവണയെങ്കിലും ഈ ആചാരം നടക്കും. അപരിചിതരുമായുള്ള ലൈംഗീക ബന്ധം തുടര്‍ച്ചയായി ഏഴ് തവണ നടത്തിയെങ്കില്‍ മാത്രമേ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഈ വിശ്വാസം ആരും തെറ്റിക്കാറില്ല.

DONT MISS
Top