മിഠായ് തെരുവ് തീപിടുത്തം; അട്ടിമറി സാധ്യതകള്‍ ചൂണ്ടിക്കാട്ടി വ്യാപാരികള്‍; ആരോപണം തള്ളി ജില്ലാ ഭരണകൂടം

കോഴിക്കോട്: മിഠായി തെരുവ് തീപിടിത്തം നടന്ന് ഒരാഴ്ചകഴിഞ്ഞിട്ടും അന്വഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം.

കഴിഞ്ഞമാസം ഇരുപതിരണ്ടിനാണ് മിഠായി തെരുവിലെ വസ്ത്ര വ്യാപര കടയില്‍ തീപിടുത്തം ഉണ്ടായത്. നിലവില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണം എന്ന നിഗമനത്തലാണ് കെഎസ്ഇബിയും അഗ്‌നിശമന സേനയും.സംഭവത്തില്‍ അഗ്‌നിശമനസേനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും ഗൂഡാലോചനയാണെന്നും സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ധിന്റെ ആരോപിച്ചു. അതേസമയം അട്ടിമറി ആരോപണം ജില്ലാ ഭരണകൂടം തള്ളി.

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉള്ള ശ്രമം ഫോറന്‍സിക് വിഭാഗം ആരംഭിച്ചു. കടയില്‍ നിന്ന് ലഭിച്ച സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് വിദഗ്ധര്‍ പരിശേധിച്ചു.എന്നാല്‍ സംഭവുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top