വയോധികയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍; സംഭവം മലപ്പുറത്ത്

പ്രതീകാത്മക ചിത്രം

മലപ്പുറം: എടപ്പാളില്‍ വയോധികയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ ജാനകിയുടെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചു കീറിയത്. ശിവരാത്രി ഉത്സവത്തിന് പോയ ജാനകിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവരാത്രി ഉത്സവത്തിനായി ജാനകി എടപ്പാളിലെ ക്ഷേത്രത്തിലേക്ക് തിരിച്ചത്. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്‍മേല്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.

ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വയലില്‍ വെച്ചാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ശരീരത്തിലാകെ നായ്ക്കളുടെ കടിയേറ്റ പരുക്കുകള്‍ ഉണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

DONT MISS
Top