‘ഒടക്കാന്‍ വരട്ടെ, തലയടിച്ച് പൊളിക്കും’; ഒരു മെക്‌സിക്കന്‍ അപാരതയുടെ അവസാന ടീസറും തിയേറ്റര്‍ ലിസ്റ്റും പുറത്ത്

ഫൈനല്‍ ടീസറില്‍ നിന്ന്

കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു മെക്‌സിക്കന്‍ അപാരത തിയേറ്ററുകളിലേക്കെത്താന്‍ വെറും മൂന്ന് ദിവസം മാത്രം. കേരളം ഇത്രയേറെ അക്ഷമയോടെ കാത്തിരുന്ന ഒരു ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ‘ചുവന്ന് തുടുത്ത’ ഒരു മെക്‌സിക്കന്‍ അപാരത പ്രേക്ഷകരിലേക്കെത്താനിരിക്കെ ചിത്രത്തിന്റെ അവസാന ടീസറും, പ്രേക്ഷകര്‍ക്ക് റിസര്‍വേഷന്‍ സൗകര്യത്തിനായി തിയേറ്റര്‍ ലിസ്റ്റും പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഒരു മെക്‌സിക്കന്‍ അപാരതയുടെ ഇതുവരെ ഇറങ്ങിയ പാട്ടുകളും ടീസറും ട്രെയിലറുമെല്ലാം അത്യധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കോളേജ് ജീവിതത്തിലെ അതേ സമരാവേശത്തോടെയാണ് യുവാക്കള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ചുവപ്പിന്റെ ആവേശം മാത്രമല്ല പ്രണയവും ഉണ്ട് എന്ന് നേരത്തെ നടന്‍ ടൊവിനോ തോമസ് വ്യക്തമാക്കിയിരുന്നു.
തിയേറ്റര്‍ ലിസ്റ്റ്:

ടൊവിനോ, നീരജ് മാധവ്, ഗായത്രി സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം സ്ഫടികത്തില്‍ ആട് തോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതാംബരനും കലിപ്പ് കൂട്ടാനായി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പോളി എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തില്‍ എത്തുന്നത്. കലിപ്പ് ഒട്ടും കുറയാത്ത പശ്ചാത്തല സംഗീതവും മെക്സിക്കന്‍ അപാരതയ്ക്ക് മുതല്‍ക്കൂട്ടാണ്.

ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ നിര്‍മാണം. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.

അവസാന ടീസര്‍ കാണാം:

DONT MISS