ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ജിതു റായ്-ഹീന സിദ്ധു സഖ്യം; തോല്‍പ്പിച്ചത് ജപ്പാനെ

ഹീന സിദ്ധു, ജിതു റായ്

ദില്ലി: ഷൂട്ടിംഗ് ലോകകപ്പില്‍ ജപ്പാനീസ് ജോഡിയായ യുകാരി കൊനിഷി-ടൊമൊയുകി മറ്റ്‌സുദ എന്നിവരെ തോല്‍പ്പിച്ച് ഇന്ത്യയുടെ ജിതു റായ്-ഹീന സിദ്ധു സഖ്യത്തിന് സ്വര്‍ണ്ണം. ദില്ലിയിലെ കര്‍ണി ഷൂട്ടിംഗ് റേഞ്ചിലായിരുന്നു മത്സരം നടന്നത്. 5-3 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ്ണ നേട്ടം.

11 ഗൂര്‍ഖ റെജിമെന്റിലെ ഷൂട്ടറാണ് ജിതു റായ്. ഇഞ്ചിയോണില്‍ നടന്ന 2014-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഏക ഷൂട്ടിംഗ് താരവും ജിതുവാണ്. സ്‌ലോവേനിയന്‍ സഖ്യമാണ് മത്സരത്തില്‍ മൂന്നാമതെത്തിയത്.

ആദ്യമായാണ് ഷൂട്ടിംഗ് ലോകകപ്പില്‍ മിക്‌സഡ് ടീം മത്സരം ഉള്‍പ്പെടുത്തുന്നത്. 2020-ലെ ടോക്കിയോ ഒളിംപിക്‌സിലും മിക്‌സഡ് ഷൂട്ടിംഗ് മത്സരം നടത്താന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ആലോചിക്കുന്നുണ്ട്. ലിംഗസമത്വം ഉറപ്പു വരുത്തുന്നതിനാണ് ഇത്. ഈ നീക്കത്തിനു മുന്നോടിയായാണ് ലോകകപ്പില്‍ മിക്‌സഡ് മത്സരം ഉള്‍പ്പെടുത്തിയത്.

ഈ ഷൂട്ടിംഗ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് റായ്-ഹീന സഖ്യം നേടിയ സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിച്ചത്. ആദ്യ സ്വര്‍ണ്ണം നേടിയത് ചൈനയാണ്. ജപ്പാനെ തന്നെയാണ് ചൈന പരാജയപ്പെടുത്തിയത്.

വീഡിയോ:

DONT MISS
Top