ദമ്മാമില്‍ ആറും നാലും വയസായ മലയാളി സഹോദരങ്ങള്‍ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു

സഫ്വാനും, സൗഫാനും

ദമ്മാമില്‍ മലയാളികളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മരിച്ച കുട്ടികള്‍ സഹോദരങ്ങളാണ്. ഉപയോഗശൂന്യമായ സ്വിമ്മിംഗ്പൂളിലാണ് ഇരുവരും മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

സഫ്വാന്‍ (6), സൗഫാന്‍ (4) എന്നിവരിണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. കൊല്ലം കരുനാഗപ്പളളി സ്വദേശി നവാസിന്റെ മക്കളാണ് ഇരുവരും. ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളായിരുന്നു അത്. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനെത്തിയ കുട്ടികളാണ് മരിച്ചത്. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ദമ്മാം അല്‍ മന ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

DONT MISS
Top