ഹാട്രിക് സൂപ്പര്‍ ഹിറ്റുമായി ലാലേട്ടന്‍; മുന്തിരിവള്ളികള്‍ പൂത്തു തളിര്‍ത്ത് കായ്ച്ചത് 50 കോടി

ബോക്സ് ഓഫീസില്‍ 50 കോടി കളക്ക്ഷന്‍ നേടിക്കൊണ്ട് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എക്കാലത്തേയും മികച്ച ഹിറ്റിലേക്ക്.  ചിത്രത്തിനു വിദേശരാജ്യത്ത് കിട്ടിയ സ്വികാര്യതയാണ് ചിത്രത്തിന്റെ കളക്ഷന്‍ കുതിപ്പിനു കാരണം. ഇന്ത്യ ഒട്ടാകെ 38 കോടിയുടെ കളക്ഷനാണ് സിനിമ വാരിക്കൂട്ടിയത്. ചിത്രം കേരളത്തില്‍ മാത്രം 15000  ഷോ പൂര്‍ത്തിയായി കഴിഞ്ഞു.

50 കോടി നേടുന്ന നാലാമത്തെ മോഹന്‍ലാല്‍  ചിത്രമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’.
ഒപ്പം,  ദൃശ്യം  50 കോടികള്‍ കരസ്ഥമാക്കിയപ്പോള്‍  പുലിമുരുകന്‍ നൂറു കോടി  ക്ലബ്ബില്‍  കടന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, ടൂ കണ്‍ട്രീസ് എന്നിവയാണ് അമ്പത് കോടി പിന്നിട്ട മറ്റ് മലയാള ചിത്രങ്ങള്‍.
സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യത്തിന് ശേഷം മോഹലാല്‍ മീന കൂട്ടുകെട്ട് ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  വീക്കന്റെ ബ്ലോക്ക്ബസ്‌റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചത്.

DONT MISS
Top