തിരുമ്പി വന്തിട്ടേന്ന് സൊല്ല്; നോക്കിയ 3310 വീണ്ടും അവതരിച്ചു; എത്തിയത് കൂടുതല്‍ ഫീച്ചറുകളോടെ

നോക്കിയ 3310 വീണ്ടും

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. തങ്ങളുടെ ‘നിത്യഹരിത’ മോഡലായ 3310 വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇത് കൂടാതെ നോക്കിയ 6, 5, 3 എന്നീ ആന്‍ഡ്രോയിഡ് ഫോണുകളും നോക്കിയ അവതരിപ്പിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാറി കളര്‍ ഡിസ്‌പ്ലേയുമായാണ് പുതിയ 3310-ന്റെ വരവ്. ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറയും ഉണ്ട്. പഴയ 3310-ല്‍ ഉണ്ടായിരുന്ന ഏറ്റവും ആകര്‍ഷകമായ സ്‌നേക്ക് ഗെയിമും പരിഷ്‌കാരത്തോടെ പുതിയ ഫോണില്‍ ഉണ്ട്.

22 മണിക്കൂര്‍ നേരം തുടര്‍ച്ചയി സംസാരിക്കാന്‍ തക്കവണ്ണമുള്ള ബാറ്ററി ശേഷിയാണ് ഫോണിന് ഉള്ളത്. ടു ജി കണക്ടിവിറ്റി, ഇയര്‍ഫോണ്‍ ജാക്ക്, എഫ്എം, എംപിത്രി പ്ലയര്‍, 16 മെഗാബൈറ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകള്‍ പുതിയ 3310-ല്‍ഉണ്ട്. നാല് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. 4000 രൂപയോളമായിരിക്കും ഫോണിന്റെ ഇന്ത്യയിലെ വില.

DONT MISS
Top