സ്ത്രീശാക്തീകരണ സന്ദേശവുമായി ആമിറിന്റെ പരസ്യചിത്രം

തൊടുന്നതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ആമിര്‍ ഖാനുള്ളത്. അവസാനം ഇറങ്ങിയ ദംഗല്‍ ബോക്‌സ് ഒഫീസുകളില്‍ വെന്നികൊടിപാറിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ആമിര്‍ നല്‍കിയത് സ്ത്രീ ശാക്തീകരണത്തിന്റെ വലിയ പാഠങ്ങളായിരുന്നു. ഇപ്പോളിതാ സ്വകാര്യ ചാനലിന്റെ പരസ്യത്തില്‍ സമാന സന്ദേശം നല്കുന്ന വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.

ആണോ പെണ്ണോ എന്ന വേര്‍തിരിച്ചല്ല വിജയം ജീവിതത്തിലേക്ക് വരുന്നത് എന്ന പാഠമാണ് 50 സെക്കന്റെ നീണ്ടു നില്കുന്ന പരസ്യചിത്രം പറഞ്ഞുവെക്കുന്നത്. തന്റെ പെണ്‍മക്കളുടെ സഹായത്തോടെ ഇന്റെര്‍നെറ്റുപയോഗിച്ച് കച്ചവടം മെച്ചപ്പെടുത്തിയ മിഠായി കച്ചവടക്കാരിന്റെ റോളിലാണ് ആമീര്‍ ചിത്രത്തില്‍ വരുന്നത്. തഗ്ഗ് ഒഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഗെറ്റപ്പിലാണ്  ആമിര്‍  പ്രത്യക്ഷപെടുന്നത്‌.

നയി സോച്ച് , ഷൂന്‍ ടെ ഷാന്‍ എന്ന് പേരിട്ടിരിക്കുന്ന പരസ്യം ആമിര്‍ തന്റെ ഔദ്യോഗീക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.

DONT MISS
Top