ഐഎസ് ബന്ധം ആരോപിക്കപ്പെട്ട കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സന്ദേശം

ടെലഗ്രാഫ് സന്ദേശം

കാസര്‍ഗോഡ് : കാസര്‍ഗോഡ് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. ഐഎസ് ബന്ധം ആരോപിക്കപ്പെട്ട പടന്ന സ്വദേശി ഹഫീസുദ്ദീന്‍, അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ടെലിഗ്രാം സന്ദേശം ലഭിച്ചത്. പടന്നയിലെ പൊതു പ്രവര്‍ത്തകനായ പിസി റഹ്മാനാണ് സന്ദേശം ലഭിച്ചത്.

കേരളത്തില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ഐഎസ് കേന്ദ്രത്തില്‍ എത്തിച്ചതില്‍ പ്രധാനിയാണ് ഹഫീസുദ്ദീന്‍. ഇന്നലെയാണ് അഫീസുദ്ദീന്‍ കൊല്ലപ്പെട്ട സന്ദേശം ലഭിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹഫീസുദ്ദീനെ രക്തസാക്ഷിയായാണ് കാണുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ കാണാതായ മറ്റ് മലയാളികളെ കുറിച്ച് സൂചനകളൊന്നും സന്ദേശത്തില്‍ പറയുന്നില്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന എന്‍ഐഎക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. സന്ദേശത്തില്‍ പൊലീസും എന്‍ഐഎയും അന്വേഷണം ആരംഭിച്ചു.

DONT MISS
Top