ഇനി രണ്ട് വഴി; നടി അമല പോളും എഎല്‍ വിജയും നിയപരമായി വിവാഹമോചനം നേടി

എഎല്‍ വിജയും അമല പോളും വിവാഹ വേളയില്‍ (ഫയല്‍ ചിത്രം)

പ്രശസ്ത നടി അമല പോളും സംവിധായകനായ എഎല്‍ വിജയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വഴിഞ്ഞവര്‍ഷമാണ് ഇവര്‍ വിവാഹമോചനത്തിനായുള്ള ഹര്‍ജി കോടതി മുമ്പാകെ സമര്‍പ്പിച്ചത്.

2014 ജൂണ്‍ 12-നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഇവരുടെ ദാമ്പത്യത്തിന് കേവലം ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തന്റെ ചലച്ചിത്രജീവിതം തുടരാന്‍ വിജയും കുടുംബവും അനുവദിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല പോള്‍ പറഞ്ഞിരുന്നു.

2011-ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ ന്നെ ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇളയ ദളപതി വിജയിനെ നായകനാക്കി എഎല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല പോളായിരുന്നു നായിക.

DONT MISS
Top