നിലാവിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ കാന്‍സര്‍ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു


കുവൈത്ത്: ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത്, കുവൈത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കാന്‍സര്‍ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി പ്രമുഖ അര്‍ബുദ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വിപി ഗംഗാധരന്‍, ഡോക്ടര്‍ ചിത്രതാര എന്നിവര്‍ പങ്കെടുക്കും. ഈ മാസം 25 ന് ഉച്ചക്ക് ഒരുമണിക്ക് എന്‍എസ്എച്ച് ക്യാംപിലും വൈകീട്ട് അഞ്ച് മണിക്ക് എന്‍ബിടിസി ക്യാംപിലുമാണ് സെമിനാര്‍ നടക്കുക.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ മുതിര്‍ന്ന കുട്ടികള്‍ക്കായി ‘ഡോക്ടറോടൊപ്പം’ എന്ന പരിപാടി സംഘടിപ്പിക്കും. 12.30 ന് ക്ഷണിക്കപ്പെട്ട സദസില്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍ സംവദിക്കും. സ്ത്രീകള്‍ക്കായുള്ള സെഷന് ഡോക്ടര്‍ ചിത്ര നേതൃത്വം നല്‍കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും.

ഡോക്ടര്‍ വി പി ഗംഗാധരന്‍, ഡോക്ടര്‍ ചിത്ര എന്നിവര്‍ പ്രസംഗിക്കുന്ന പരിപാടിയില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസമന്ത്രാലയം, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറം, കുവൈത്ത് കാന്‍സര്‍ സൊസൈറ്റി, ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

DONT MISS
Top