ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഫുട്‌ബോളായി കണ്ട് കാല്‍പന്ത് കളി നടത്തുന്നു; ബ്രിട്ടനില്‍ സുരക്ഷിതനാണെന്നും ഇന്ത്യയിലേയ്ക്കില്ലെന്നും വിജയ് മല്യ

വിജയ് മല്യ

ലണ്ടന്‍ : ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഫുട്‌ബോളായി കണ്ട് കാല്‍പന്ത് കളി നടത്തുകയാണെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ഇവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഇരയാണ് താനെന്ന് ബ്രിട്ടനിലെ സില്‍വര്‍ സ്റ്റോണില്‍ രാജ്യാന്തര വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് മല്യയുടെ വ്യക്തമാക്കിയത്. ബ്രിട്ടനില്‍ സില്‍വര്‍സ്‌റ്റോണില്‍ ഫോര്‍മുല വണ്‍ കാര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു വിജയ് മല്യ.

കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് സിവില്‍ കേസുകള്‍ ക്രിമിനലാക്കിയതെന്നും, എന്നാല്‍ താന്‍ ബ്രിട്ടീഷ് നിയമത്തിന് കീഴില്‍ സുരക്ഷിതനാണെന്നും വിജയ് മല്ല്യ അവകാശപ്പെടുന്നു. ബ്രീട്ടനിലും നിയമമുണ്ട്. തെളിവുകളുണ്ടെങ്കില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അതുമായി വന്ന് നിയമനടത്താം. വിചാരണ നടപടികള്‍ക്ക് തന്നെ കൈമാറുവാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരുവിധ അധികാരവുമില്ലെന്നും വിജയ് മല്യ വ്യക്തമാക്കി.

ദേശസാല്‍കൃത ബാങ്കുകള്‍ ഇന്ത്യയിലെ എറ്റവും വലിയ വിമാനക്കമ്പനിക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഒരു വ്യക്തിയായ താന്‍ ഏറ്റെടുക്കണമെന്ന നിലപാട് പുലര്‍ത്തിയതാണ് രാജ്യം വിടേണ്ട സാഹചര്യമുണ്ടാക്കിയതെന്നും മല്യ റോയ്‌ട്ടേഴ്‌സിനോട് വ്യക്തമാക്കി. ലോണുകളിലൂടെ നഷ്ടപ്പെട്ട തുകകള്‍ തിരികേ പിടിക്കുന്നതിന് ബാങ്കുകള്‍ നടപടി തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ രാജ്യംവിട്ടത്.

DONT MISS
Top