സൗരയുഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍; ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ നാസയിലെ ശാസ്ത്രഞര്‍

ട്രാപിസ്റ്റ് വണ്ണും മറ്റ് ഗ്രഹങ്ങളും നാസ പുറത്തുവിട്ട ചിത്രം

വാഷിങ്ടണ്‍: ശാസ്ത്രലോകം ബുധനാഴ്ച്ച ചരിത്രപരമായ കണ്ടുപിടിത്തുങ്ങള്‍ക്കാണ് നേര്‍സാക്ഷ്യം വഹിച്ചത്. ഭൂമിക്ക് സമാനമായ എഴ് ഗ്രഹങ്ങള്‍ സൗരയുധത്തിലെന്ന പോലെ ഒരു നക്ഷത്രത്തിന് ചുറ്റും വലയം വെയ്ക്കുന്നതായി നാസയിലെ ശസ്ത്രഞര്‍ കണ്ടെത്തി. ഈ നക്ഷത്രത്തിന് ട്രാപിസ്റ്റ് വണ്‍ എന്ന പേരാണ് നല്‍കിയിട്ടുള്ളത്.

ഭൂമിയില്‍ നിന്നും നാല്‍പത് പ്രകാശവര്‍ഷത്തിനപ്പുറമാണ് സൗരഥത്തിന് സമാനമായ രീതിയില്‍ നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങള്‍ വലയം വെയ്ക്കുന്നത്. ഭൂമിക്ക് സമാനമായ കാലവസ്ഥ നിലനില്‍ക്കുന്നെന്ന് കരുതുന്ന മൂന്ന് ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രഞര്‍. ഈ ഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെ സംബന്ധിച്ചാണ് ഇവര്‍ പരിശോധനകള്‍ നടത്തുന്നത്. വാസയോഗ്യമായ മേഖല എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന ഗ്രഹങ്ങളില്‍ എല്ലാം തന്നെയും ജീവന്റെ തുടിപ്പുകള്‍ പിന്നീട് വികസിക്കുവാനുള്ള സാധ്യതയാണ് ശാസ്ത്രഞര്‍ പരിഗണിക്കുന്നത്.

നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയിലൂടെയാണ് പുതിയ നക്ഷത്രത്തെയും ഗ്രഹങ്ങളെയും കണ്ടെത്തുവാന്‍ സാധിച്ചത്. സൂര്യനെ അപേക്ഷിച്ച് വലിപ്പക്കുറവും തണുപ്പ് നിലനില്‍ക്കുന്നതും ഈ നക്ഷത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യന്റെ എട്ടു ശതമാനം വലിപ്പമുള്ള ട്രാപിസ്റ്റ് നക്ഷത്രത്തിന് പത്ത് ട്രില്ല്യണ്‍ വര്‍ഷത്തെ ആയുസ്സാണ് ശാസ്ത്രഞര്‍ കണക്കാക്കുന്നത്.

DONT MISS
Top