വിരാട് വീരനാണ് പക്ഷേ, സച്ചിന്‍ ഒന്നാമനായി തുടരുകതന്നെ ചെയ്യുമെന്ന് ഹര്‍ഭജന്‍ സിങ്

ഹര്‍ബജന്‍, സച്ചിന്‍

വിരാട് കോഹ്‌ലി വീരനാണെങ്കിലും എക്കാലവും ഒന്നാമനായി സച്ചിന്‍  തുടരുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. വിരാടും താനുമുള്‍പ്പെടെ കളിക്കാന്‍ തുടങ്ങിയതുതന്നെ സച്ചിന്‍ കാരണമാണ്. സച്ചിനേയും വിരാട് കോഹ്‌ലിയേയും താരമ്യം ചെയ്യുക ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിരാട് വീരനാണ്, പക്ഷേ സച്ചിന്‍തന്നെയാണ് എക്കാലവും ഒന്നാമന്‍. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ വിരാട് തകര്‍ത്തേക്കാം പക്ഷേ സച്ചിന്‍ സച്ചിന്‍ തന്നെയാണ്. ഈ രാജ്യത്ത് ക്രിക്കറ്റ് കളിക്കുന്ന കൂടുതല്‍ പേരും, വിരാടും ഞാനുമുള്‍പ്പെടെ കളിക്കാന്‍ തുടങ്ങിയത് സച്ചിന്‍ കാരണമാണ്. നിങ്ങള്‍ വിരാടിനോട് ഇക്കാര്യം ചോദിച്ചാലും ഇതുതന്നെ പറയും. സച്ചിന്‍ സച്ചിനാണ്” ഹര്‍ഭജന്‍ പറഞ്ഞു.

വിരാടിന്റെ കളിയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ മറ്റൊരു തലത്തിലെത്തിക്കുന്നത്. അദ്ദേഹം മറ്റ് കളിക്കാരേക്കൂടി ആവേശത്തിലാഴ്ത്തുന്നുവെന്നും ഭാജി പറഞ്ഞു.

ഓസ്‌ട്രേലിയയുമായുള്ള പരമ്പര തുടങ്ങാനിരിക്കെയാണ് ഹര്‍ഭജന്‍റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയ എത്ര നന്നായി കളിച്ചാലും ഇന്ത്യയ്ക്ക് പരമ്പര 3-0 എന്ന നിലയില്‍ ജയിക്കാനാകുമെന്ന് നേരത്തെ ഹര്‍ഭജന്‍ പറഞ്ഞിരുന്നു.

DONT MISS
Top