‘ആഷിഖ് അബു നേതാവുമായിരുന്ന കാലത്ത് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ആളാണ് ഞാന്‍’; ആഷിഖ് അബു മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് പ്രതാപ് ജോസഫ്

പ്രതാപ് ജോസഫ്, ആഷിഖ് അബു

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഛായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫ് രംഗത്ത്. ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായാണ് പ്രതാപിന്റെ പോസ്റ്റ്. സിനിമയില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് അണിയറക്കാര്‍ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

ആഷിഖ് അബു എസ്എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന കാലത്ത് രണ്ട് വര്‍ഷക്കാലം കോളേജ് ഹോസ്റ്റലിലും കോളേജിലും ജീവിച്ചയാളാണ് താന്‍. ആ കാലയളവില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്നും പ്രതാപ് ജോസഫ് പറയുന്നു.

ഇത്രയധികം സ്ത്രീ വിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാര വാഞ്ഛയും മറ്റെവിടെയും താന്‍ കണ്ടിട്ടില്ല. ആ കാലത്തെ ചൊല്ലി ആഷിഖ് അബു മാപ്പ് പറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഇപ്പോള്‍ പറയുന്നതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥതയുണ്ടെന്ന് താന്‍ വിശ്വസിക്കാം. ആഷിഖ് അബുവിന്റെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല എന്നും പ്രതാപ് പറയുന്നു. ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പ്രതാപ്.

പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

DONT MISS
Top