ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം വികസിപ്പിച്ചെടുക്കുവാനുള്ള ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി

ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍കുമാര്‍

ഇന്‍ഡോര്‍ : ഇന്ത്യയ്ക്ക് സ്വതന്ത്രമായി ബഹിരാകാശ നിലയം വികസിപ്പിച്ചെടുക്കുവാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍കുമാര്‍ അവകാശപ്പെട്ടു. ഇതിന് ആവശ്യമുള്ള പദ്ധതികള്‍ ദീര്‍ഘദൂര ദൃഷ്ടിയോട് കൂടി വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ 104 നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഐഎസ്ആര്‍ഒയുടെ നിശ്ചയദാര്‍ഡ്യത്തെ കുറിച്ച് പ്രതികരിച്ചത്.

ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുവാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ നടപ്പാക്കിയെടുക്കാമെന്നും, അതിനായി എല്ലാവിധത്തലുള്ള ശേഷിയും ഐഎസ്ആര്‍ഒയ്ക്ക് ഉള്ള സാഹചര്യത്തില്‍ ആവശ്യമുള്ള ഫണ്ടും, സമയവും അനുവദിക്കുക മാത്രമാണ് സര്‍ക്കാരിന് ചെയ്യനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറിലെ രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ സ്ഥാപകദിനോഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

ഐഎസ്ആര്‍ഒ മനുഷ്യരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങളെ സംബന്ധിച്ചാണ് ആലോചിച്ച് കൊണ്ടിരിക്കുന്നത്. അതിനാലാണ് ബഹിരാകാശ നിലയത്തെ സംബന്ധിച്ച് യാതൊരുവിധ നിക്ഷേപങ്ങളും നടത്താത്തത്. ബഹിരാകാശ നിലയെത്തെ സംബന്ധിച്ച് ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങുന്നത് രാജ്യത്ത് വളരെയേറെ ഗുണകരമായ പ്രവര്‍ത്തനമായിരിക്കും

കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനായും, വിവരസാങ്കേതിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായും ഐഎസ്ആര്‍ഒ ഗവേഷണം വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു.

DONT MISS
Top