മാസാവസാനം തുടര്‍ച്ചയായ ദിനങ്ങളില്‍ ബാങ്ക് അവധി

ഫയല്‍ ചിത്രം

കൊച്ചി: മാസാവസാനം തുടര്‍ച്ചയായ ദിനങ്ങളിലെ ബാങ്ക് അവധി ജനങ്ങളെ ദുരുതത്തിലാക്കും. ഈ മാസം 24 മുതലാണ് തുടര്‍ച്ചയായി അവധി വരുന്നത്. 24 വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് അവധിയാണ്. 25 നാലാം ശനി ആയതിനാല്‍ അന്നും പ്രവര്‍ത്തിക്കില്ല. 26 ഞായറാഴ്ചയും അടഞ്ഞ് കിടക്കും.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 27 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. എന്നാല്‍ 28 ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്‍വലിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതായത് ഈമാസത്തെ അവസാന അഞ്ച് ദിനങ്ങളില്‍ ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് ജനങ്ങളെ ശരിക്കും വലയ്ക്കും.

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് നീങ്ങിയത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി വരുന്ന അവധി ഇടപാടുകാരെ കാര്യമായി ബാധിക്കും.

DONT MISS
Top