കസേരയില്‍ തടഞ്ഞു വീണ കബാലി നെറ്റില്‍ ഹിറ്റ്; രജനീകാന്ത് കാണേണ്ട ഈ വീഡിയോ!

കബാലി

സൂപ്പര്‍ താരം രജനീകാന്തിന്റെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പില്‍ പുറത്തു വന്ന ചിത്രമാണ് കബാലി. മാസിനൊപ്പം ക്ലാസ് ചിത്രം കൂടിയാണ് കബാലി. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ രജനിയുടെ കഥാപാത്രം ഒരു വൃദ്ധനാണ്.

ഇത്തരമൊരു ഗെറ്റപ്പിലുള്ള രജനീകാന്തിനെ മിമിക്രിക്കാര്‍ വെറുതേ വിടുമോ? നിരവധി വേദികളില്‍ നിരവധി കലാകാരന്‍മാര്‍ കബാലിയെ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. കബാലിയിലെ പ്രശസ്തമായ ആ ഡയലോഗാണ് ഭൂരിഭാഗം പേരും മിമിക്രിയിലും ഉപയോഗിക്കുന്നത്. കൂടെ ആ ‘ഞെരിപ്പ്’ പശ്ചാത്തല സംഗീതവും കൂടിയാകുമ്പോള്‍ മിമിക്രിയാണെങ്കില്‍ പോലും പ്രേക്ഷകരില്‍ അത് ആവേശം നിറയ്ക്കുന്നു.

ഇപ്പോഴിതാ, അത്തരത്തില്‍ കബാലിയെ അവതരിപ്പിച്ച ഒരു കലാകാരന് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാരക ബിജിഎമ്മിനൊപ്പം എത്തി ഡയലോഗ് പറഞ്ഞ ശേഷം പിന്നിലുണ്ടായിരുന്ന കസേര ചവിട്ടിത്തെറിപ്പിക്കാന്‍ നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് അമളി പിണഞ്ഞത്. കസേര ചവിട്ടിത്തെറിപ്പിക്കാനുള്ള ശ്രമം വിഫലമായപ്പോള്‍ ദാ കിടക്കുന്നു കബാലി താഴെ.

എന്നാല്‍ വീഴ്ചയില്‍ പതറുന്നവനല്ല കബാലി എന്ന് തെളിയിച്ചുകൊണ്ട് വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ എഴുന്നേറ്റ് തന്റെ പ്രകടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ കലാകാരന്‍ സ്റ്റേജ് വിടുന്നത്.

വീഡിയോ കാണാം:

DONT MISS