കായിക ഇനങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

പ്രതീകാത്മകചിത്രം

ഡെല്‍ഹി:  അടുത്ത വര്‍ഷം മുതല്‍ കായിക ഇനങ്ങളും പാഠ്യപദ്ധതികളോടൊപ്പം നിര്‍ബന്ധമായി ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. കായിക മന്ത്രാലയംമുന്നോട്ട് വച്ച പദ്ധതിയുടെ അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കായികത്തെ ഒരു വിഷയമായി പരിഗണിക്കും, വിദ്യാര്‍ത്ഥികളുടെ കായികയിനങ്ങളിലുളള സാന്നിധ്യം അനുസരിച്ച് മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.പ്രൈമറി ക്ലാസുകളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതി പിന്നീട് മുതിര്‍ന്ന ക്ലാസുകളിലേക്ക് നടപ്പിലാക്കും.

ഇത്തരം നിര്‍ദ്ദേശം കൈകൊളളാന്‍ എളുപ്പമാണെങ്കിലും ,കാര്യക്ഷമമാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പദ്ധതി നടപ്പാക്കുക എന്ന പ്രായോഗീകമായ കാര്യമല്ല എന്നാല്‍ ചെറിയ ക്ലാസുകളില്‍ നിര്‍ബദ്ധമാക്കുന്നത് വഴി വരുന്ന 8-10 വര്‍ഷങ്ങില്‍ കായിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും കായിക സെക്രട്ടറി ഇന്‍ജെറ്റി ശ്രീനിവാസന്‍ പറഞ്ഞു.

യോഗ്യതയുളള കായിക പരിശീലകര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സഷ്ടിക്കാനും, കബടിപോലുളള തനത് കായിക ഇനങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്ന് മന്ത്രാലയം അവകാശപെടുന്നു.

DONT MISS
Top