ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ അതിഷ്ഠിത കോളിംങ് സേവനം ട്രായി പരിശോധിക്കുന്നു

ഫയല്‍ ചിത്രം

ദില്ലി : രാജ്യത്ത് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിക്കുന്ന അപ്ലിക്കേഷന്‍ അതിഷ്ഠിത കോളിംങ് സേവനം ട്രായി പരിശോധിക്കുന്നു. ഫിക്‌സഡ് ടെലിഫോണ്‍റി സര്‍വീസ്സ് എന്ന ആപ്ലിക്കേഷന്‍ വഴി ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ മൊബൈലില്‍ ലഭിക്കുന്ന പദ്ധതിയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങിയത്.

ടെലികോം മേഖലയിലെ മറ്റ് സേവനതാദാക്കള്‍ ട്രായില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബിഎസ്എന്‍എല്‍ന്റെ നടപടി ചോദ്യം ചെയ്യുന്നതെന്ന് ട്രായി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ പറഞ്ഞു. ഇന്റെര്‍നെറ്റ് അതിഷ്ഠിത സഹായത്തോടു കൂടി ലാന്‍ഡ് ഫോണുമായി ബന്ധിപ്പിച്ച് സേവനം നല്‍കുന്ന പദ്ധതിയാണിതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

പല പ്രമുഖ കമ്പനികളുടെയും ഉപഭോക്താക്കള്‍ ബിഎസ്എല്‍ലേക്ക് മാറുമെന്നതാണ് ട്രായിയില്‍ പരാതി ഉയര്‍ന്ന് വരുവാനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. റിലയന്‍സ് ജിയോ ഒഴികേയുള്ള സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍നെതിരെ ട്രായിയില്‍ പരാതി നല്‍കിയിട്ടുള്ളത്.

DONT MISS
Top