‘ആ തന്തയില്ലാത്തവന്മാരെ ഉടന്‍ നിയമത്തിന് മുന്നിലെത്തിക്കണം’; ഈ പോരാട്ടത്തില്‍ താനും ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പൃഥ്വിരാജ്

പ്രിഥ്വിരാജ് (ഫയല്‍)

കൊച്ചി: പ്രമുഖ നടിക്കെതിരായ ഗൂണ്ടാസംഘത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ കൃത്യം ചെയ്ത ‘തന്തയില്ലാത്തവരെ’ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നും താരം ആവശ്യപ്പെടുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീസുരക്ഷയെക്കുറിച്ച് സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഇന്നലെ രാത്രി ചലച്ചിത്രതാരത്തിന് നേരെയുണ്ടായ അതിക്രമത്തിനെതിരെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.

രാവിലെ തന്നെ ഈ വാര്‍ത്ത കേട്ടാണ് എണീറ്റതെന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് ആരംഭിക്കുന്നത്. വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും, വിവാദമാക്കിയെന്നും പൃഥ്വിരാജ് ആരോപിക്കുന്നു. താനറിയുന്ന ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്തെന്ന് വിശദമായി പറഞ്ഞ്, ആരുടെയെങ്കിലും ടിആര്‍പി കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞുവെക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം തന്നെയാണ് പൃഥ്വിരാജ് പറഞ്ഞുവെക്കുന്നത്.

ഈ അപമാനത്തിന് കാരണമായ പുരുഷസമൂഹത്തിന്റെ ഭാഗമാണ് താന്നെനും, ഇതിനാല്‍ തന്റെ തല കുനിഞ്ഞുപോകുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ആ പെണ്‍കുട്ടിയുടെ ധീരതയെ ബഹുമാനിക്കുകയെന്നതാണെന്നും താരം പറയുന്നു. അടുത്തയാഴ്ച നടിയോടൊത്ത് പുതിയ സിനിമ ആരംഭിക്കാനിരുന്നതാണെന്നും, ഉടന്‍ ക്യാമറയ്ക്ക് മുന്‍പില്‍ വരാന്‍ പറ്റില്ലെന്ന് നടി അറിയിച്ചുവെന്നും പൃഥ്വി പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കണമെങ്കില്‍, അവള്‍ക്കേറ്റ മുറിവുകള്‍ എത്രമാത്രം ദുസഹമാണെന്ന് തനിക്ക് മനസിലാകും. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ ആ ‘തന്തയില്ലാത്തവന്മാരെ’ നിയമത്തിന് മുന്‍പിലെത്തിക്കണമെന്നും പൃഥ്വി ആവശ്യപ്പെടുന്നു.

നടിക്ക് പറ്റിയ ഈ ദൗര്‍ഭാഗ്യത്തെ ആരെയും ആഘോഷിക്കാന്‍ അനുവദിക്കാനനുവദിക്കരുതെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. നടിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ പൃഥ്വി , ഉടന്‍ നടിക്ക് തിരിച്ചുവരാനാകട്ടെയെന്നും ആശംസിച്ചു. ആരെയും ബാക്കിയുള്ള ജീവിതത്തെ വേട്ടയാടാന്‍ അനുവദിക്കരുതെന്നും നടിയോട് പൃഥ്വിരാജ് ആവശ്യപ്പെട്ടു. പതിവ് ഇംഗ്ലീഷ് മീഡിയം തമാശകള്‍ ഈ പോസ്റ്റില്‍ വേണ്ടെന്ന് പറഞ്ഞാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

Woke up today morning to the horrifying news that has by now been reported, misreported and sensationalised. As disturbing as it was, I refrained from saying something on what happened to one of the most beautiful girls I know because I knew whatever I or any one among our fraternity say, will only be fodder to click baits and TRP mongering. By now, all that can be said about the security of women in our “matriarchal/matrilineal” God’s own country has already been said. And yes..as a man who has to share the responsibility of a society that bears this shame, I hang my head! But please..the most we can collectively do at this moment..is to respect the guts of this girl. I was supposed to start work with her in a week, and she told me that she’d like not to come back in front of the camera so soon..and so is pulling out of the film. I know this girl..I know how brave she is…if it’s affected her enough to make her stay away from what she loves the most..I can only imagine how harrowing it must have been. Yes..please let us have an effective investigation in place and please let’s bring the bastards to justice asap..but please..let us also not allow anyone..ANYONE..to celebrate someone else’s misfortune. WITH YOU (NAME OF THE VICTIM) …  will look forward to hanging with you as soon as you’re up to it..and yeah..be who you are..and don’t let today dictate the rest of your life. Love always..Prithvi.
PS: Please spare me the “English Medium” jokes on this one. Thanks.

അതേസമയം കേസില്‍ കളമശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുന്‍പാകെ നടി രഹസ്യമൊഴി നല്‍കി. സംഭവത്തില്‍ ഏഴുപ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗ വകുപ്പിലുള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. കൊച്ചി റേഞ്ച് ഐജി പി വിജയന്‍, എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്ജ്, കൊച്ചി എസിപി യതീഷ് ചന്ദ്ര, ആലുവ ഡെൈിവസ്പി കെജി ബാബുകുമാര്‍, കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിതാ സിഐ രമണി പികെ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.  ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം നടക്കുക.

നടിയുടെ െ്രെഡവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇനിയും മൂന്ന് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ മുന്‍െ്രെഡവര്‍ പെരുമ്പാവൂര്‍ സ്വദേശിയായ സുനിലാണ് മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിന്‍തുടര്‍ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു.

തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വെച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. െ്രെഡവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറില്‍ കയറി. ഒരു മണിക്കൂറോളം നടിയ്‌ക്കൊപ്പം ഇവര്‍ കാറില്‍ തുടര്‍ന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്. തുടര്‍ന്ന് പാലാരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി, ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് കേരളത്തിലാകെ ഉയരുന്നത്.

(അക്രമത്തിന് ഇരയായ നടിയുടെ പേര് വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കരുതെന്ന് ഡിജിപിയുടെ കര്‍ശനമായ നിര്‍ദേശമുണ്ട്)

DONT MISS
Top