ട്രെയിന്‍ മറിഞ്ഞതിനാല്‍ നിര്‍ത്തി വെച്ച റിയാദ്-ദമ്മാം സര്‍വീസ് പുനരാംരഭിക്കാന്‍ കഴിഞ്ഞില്ല.

പ്രതീകാത്മക ചിത്രം

റിയാദ്: മഴവെളളപ്പാച്ചിലില്‍ പാളം തകര്‍ന്ന് ട്രെയിന്‍ മറിഞ്ഞതോടെ നിര്‍ത്തി വെച്ച റിയാദ്-ദമ്മാം സര്‍വീസ് പുനരാംരഭിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് ദിവസത്തിനകം സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റിയാദ് ഹുഫൂഫ് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. ദമ്മാമിലേക്ക് വ്യാഴാഴ്ച അര്‍ധ രാത്രി വരെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായി സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

പ്രളയത്തില്‍ റെയില്‍പാതയുടെ അടിയില്‍ നിരത്തിയിരുന്ന മെറ്റല്‍ ഒഴുകിപ്പോയിരുന്നു. തകര്‍ന്ന പാളവും ഹുഫൂഫ് ദമ്മാം പാളത്തിന്റെ സുരക്ഷയും പരിശോധിക്കുന്നതിനാണ് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ട്രെയിന്‍ പാളംതെറ്റി 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 17 പേര്‍ ആശുപത്രി വിട്ടു. ഒരാള്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. റിയാദ് ദമ്മാം സര്‍വീസ് ആദ്യമായാണ് ഒരാഴ്ച സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്.

DONT MISS
Top