“കര്‍ഷകരാണെന്നു പറയുന്നതൊക്കെ സര്‍ക്കാരിന്റെ സബ്‌സിഡി നക്കാന്‍ വേണ്ടി; യഥാര്‍ത്ഥ കര്‍ഷകര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല”: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

മധ്യപ്രദേശ്: സര്‍ക്കാരിന്റെ സബ്‌സിഡി നക്കാന്‍ വേണ്ടിയാണ് പലരും കര്‍ഷകരാണെന്നു ഭാവിക്കുന്നതെന്നും ആത്മഹത്യ ചെയ്തവരൊന്നും യഥാര്‍ത്ഥ കര്‍ഷകരല്ലെന്നും മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മ. കര്‍ഷക ആത്മഹത്യകളെ ദേശീയ ദുരന്തമായി പരിഗണിക്കണമെന്നുള്ള സുപ്രീം കോടതി നിരീക്ഷണം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യം ഭരിക്കുന്നവര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം.

യഥാര്‍ത്ഥ കര്‍ഷകര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സബ്‌സിഡി നക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ കര്‍ഷകരാണെന്നു തന്നെ പറയുന്നത്. കൃഷി എന്ന പേരില്‍ സബ്‌സിഡി വാങ്ങി കള്ളുകുടിച്ച് കളയുന്നവരാണ് മിക്കവരും. ആത്മഹത്യ ചെയ്തതെല്ലാം കര്‍ഷകര്‍ തന്നെയാണോ എന്ന് പരിശോധിക്കണമെന്നും രാമേശ്വര്‍ ശര്‍മ്മ ആവശ്യപ്പെട്ടു.

2014 ലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 5650 കര്‍ഷക ആത്മഹത്യകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 826 പേര്‍ രാമേശ്വര്‍ ശര്‍മ്മയുടെ സംസ്ഥാനത്തു നിന്നും ഉള്ളവരാണ്. സബ്‌സിഡി വാങ്ങി കള്ളുകുടിച്ച് മറ്റ് വഴികളിലൂടെ ചെലവഴിക്കുകയും ചെയ്യുന്നവര്‍ കര്‍ഷക സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 ലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 5650 കര്‍ഷക ആത്മഹത്യകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 826 പേര്‍ രാമേശ്വര്‍ ശര്‍മ്മയുടെ സംസ്ഥാനത്തു നിന്നും ഉള്ളവരാണ്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴാണ് ബിജെപി എംഎല്‍എയുടെ പരിഹാസം. രാമേശ്വര്‍ ശര്‍മ്മയുടെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്.

DONT MISS
Top