“പോയസ് ഗാര്‍ഡനിലെ തൊഴിലാളികളില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ ഞെട്ടിക്കുന്നത്”; ശശികലയുടെ ജീവിതം സിനിമയാക്കാന്‍ രാം ഗോപാല്‍ വര്‍മ്മ

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികലയുടെ ജീവിതം സിനിമയാകുന്നു. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “പോയസ് ഗാര്‍ഡനിലെ തൊഴിലാളികള്‍ വഴി തനിക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്, സിനിമയിലൂടെ താന്‍ ഇത് പുറംലോകത്തെ അറിയിക്കും” എന്ന അടിക്കുറിപ്പോടു കൂടിയ ട്വീറ്റിലൂടെയാണ് സംവിധായകന്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
.

മന്നാര്‍ഗുഡി മാഫിയയുടേത് കുടുംബ വാഴ്ചയാണെന്നും ശശകലയുടേത് ഒരു എകാധിപതിയുടെ സ്വഭാവമാണെന്നും രൂക്ഷമായ ഭാഷയില്‍ വര്‍മ്മ തന്റെ ട്വിറ്ററിലുടെ വിമര്‍ശിക്കുന്നുണ്ട്. ഉപജീവനത്തിനായ് 600 രൂപ പോക്കറ്റടിക്കുന്നതാണോ സ്വയം സുഖിക്കുന്നതിനായി ജനങ്ങളെ കബളിപ്പിച്ച് 600 കോടി രൂപ മോഷ്ടിക്കുന്നതാണോ നല്ലത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

ജയലളിതയുടെ മരണത്തിനുശേഷം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍ജിവിയുടെ സിനിമാ പ്രഖ്യാപനം. 2016 ല്‍ ആന്ധ്രപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ആസ്പദമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ‘വംഗവീതി’ എന്ന ചിത്രം ഏറെ ചര്‍ച്ചയായിരുന്നു.

DONT MISS
Top