റിയാദ്-ദമ്മാം ട്രെയിന്‍ ദമ്മാമിന് സമീപം പാളം തെറ്റി മറിഞ്ഞു 18 പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

റിയാദ്: റിയാദ്-ദമ്മാം ട്രെയിന്‍ ദമ്മാമിന് സമീപം പാളം തെറ്റി മറിഞ്ഞു 18 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയില്‍ കുത്തിയൊലിച്ച വെളളപ്പാച്ചിലില്‍ പാളത്തിനടിയിലെ മെറ്റല്‍ ഒലിച്ചുപോയതാണ് അപകടത്തിന് കാരണം. ഇന്ന് പുലര്‍ച്ചെ 1.30-ന് ദമ്മാം സ്‌റ്റേഷന് പത്ത് കിലോമീറ്റര്‍ അകലെ വിജനമായ പ്രദേശത്താണ് അപകടം നടന്നതെന്ന് സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. റുമൈഹ് അല്‌റുമൈഹ് അറിയിച്ചു.
അപകടം നടന്നയുടന്‍ റെയില്‍വേയില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബദല്‍ ട്രെയിനില്‍ 193 യാത്രക്കാരെയും ആറ് ജീവനക്കാരെയും ദമ്മാം സ്റ്റേഷനില്‍ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് അടച്ച റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും ഡോ. റുമൈഹ് അല്‌റുമൈഹ് പറഞ്ഞു.

DONT MISS
Top