പ്രേത സിനിമയുമായി വീണ്ടും നയന്‍സ് എത്തി ; ഡോറയുടെ ട്രെയിലറിന് മികച്ച പ്രതികരണം

വന്‍ വിജയമായിത്തീര്‍ന്ന ‘മായ’ എന്ന ഹൊറര്‍ ചിത്രത്തിനു ശേഷം നയന്‍ താര അഭിനയിച്ച പുതിയ ഹൊറര്‍ സിനിമ ‘ഡോറയുടെ’ ട്രെയിലറെത്തി. പുതിയ ചിത്രത്തില്‍ പവലക്കൊടി എന്ന എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുക. ചിത്രം ഏപ്രില്‍ പതിനൊന്നിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

നയന്‍ താര അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി തമ്പി രാമയ്യയാണ് വേഷമിടുന്നത്. ഹാരിസ് ഉത്തമന്‍, ഷാന്‍, തരുണ്‍ ക്ഷത്രിയ എന്നിവര്‍ ചിത്രത്തിലുണ്ടാകും. ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ശിവയും മെര്‍വിന്‍ സോളമനും ചേര്‍ന്നാണ്.

ടിക് ടിക് ടിക് എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പ്രേത സിനിമകളോടുള്ള തമിഴ് സിനിമാ പ്രേക്ഷകര്‍ക്കുള്ള ഇഷ്ടം പൂര്‍ണമായി മുതലെടുക്കുക എന്നതാണ് ലോ ബജറ്റില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ ലക്ഷ്യം വയ്ക്കുന്നത്. തെലുങ്കിലും ഇത്തരം സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്.

DONT MISS
Top