‘പുലിവാല്’ പിടിച്ച മൃഗപരിശീലകന്‍

ബെയ്ജിങ്: പുലിവാല് പിടിച്ചു എന്ന് കേട്ടിട്ടില്ലേ? അബദ്ധങ്ങളില്‍ ചെന്നു ചാടുന്നതിന് പഴമക്കാര്‍ പറഞ്ഞുണ്ടാക്കിയതാണത്. ഇപ്പോഴിതാ പുലിയുടെ വാല് പിടിച്ച് ‘പുലിവാലി’ലായ ഒരാളെ പരിചയപ്പെടാം. ചൈനയിലെ ഒരു മൃഗശാലയിലെ മൃഗപരിശീലകനാണ് കടുവയുടെ വാല് പിടിച്ച് പണികിട്ടിയത്. കടുവയുടെ വാലില്‍ പിടിച്ച് വലിക്കുകയും അതിന്റെ മുകളില്‍ കയറി ഇരിക്കുകയുമാണ് കക്ഷി ചെയ്തത്. വളരെ അടുത്തിടപഴകുന്ന ഇയാള്‍ക്ക് നേരെ കടുവ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ട്.  തമാശക്കെന്നോണം ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

വീഡിയോ കണ്ട നിരവധിയാളുകലാണ് യുവാവിനെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

DONT MISS
Top