‘എബി’യുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി എയര്‍ ഏഷ്യ

വിനീത് ശ്രീനിവാസന്‍ നായനാകുന്ന ചിത്രം എബിയുടെ ഔദ്യോഗിക പാര്‍ട്ണറാകാന്‍ എയര്‍ ഏഷ്യ. കബാലിക്ക് ശേഷം എയര്‍ ഏഷ്യ എയര്‍ലൈന്‍ പാര്‍ട്ണറാകുന്ന തെന്നിന്ത്യന്‍ ചിത്രമാണ് എബി. എയര്‍ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ബോളിവുഡിലും കോളിവുഡിയും പരീക്ഷിച്ചു വിജയിച്ച പ്രചരണരീതിയാണ് എബിയ്ക്കായി നിര്‍മ്മാതാവ് കൊണ്ടുവന്നിരിക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്ത പ്രമേയമാണ് പാര്‍ട്ണറാകാന്‍ എയര്‍ ഏഷ്യയെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ പ്രചരണത്തിനായി പ്രത്യേക ഓഫറുകള്‍ എയര്‍ ഏഷ്യ മുന്നോട്ടഡുവെയ്ക്കും. ഫ്‌ളൈ ലൈക് എബി ക്യാംമ്പയിന് തുടക്കമിട്ടാണ് പ്രചരണ രീതിക്ക് തുടക്കമിടുക. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശ യാത്ര ഉള്‍പ്പെടെയുള്ള ഓഫറുകളുണ്ട്. ഫെബ്രുവരി 23 ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രീകരണത്തിന് മുന്നേ തന്നെ ‘എബി’ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്വന്തമായി വിമാനം പറത്തിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതവുമായി എബിയുടെ കഥയ്ക്ക് സാമ്യമുണ്ടായിരുന്നു എന്നതായിരുന്നു ഒരു വിവാദം. സജിയുടെ കഥ സിനിമയാക്കാന്‍ പൃഥ്വിരാജ് നേരത്തേ പകര്‍പ്പവകാശം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതി നേടുകയായിരുന്നു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് മുരളിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രീഡി പോസ്റ്റര്‍ ഇറക്കിയും ചിത്രം ശ്രദ്ധനേടിയിരുന്നു.

DONT MISS
Top