റിയാദ് – അല്‍ ഖസിം ട്രെയിന്‍ സര്‍വീസ് ഈ മാസം 26ന് ആരംഭിക്കും

റിയാദ് : റിയാദ് അല്‍ ഖസിം ട്രെയിന്‍ സര്‍വീസ് ഈ മാസം 26ന് ആരംഭിക്കുമെന്ന് സൗദി റെയില്‍വേ കമ്പനി അറിയിച്ചു. തലസ്ഥാന നഗരിയെ അല്‍ ഖുറയ്യാത്ത് നഗരവുമായി ബന്ധിപ്പിക്കുന്ന 1250 കിലോ മീറ്റര്‍ ദൈര്‍ഘ്യയമുളള റെയിയില്‍വേ ശൃംഖലയുടെ ഒന്നാം ഘട്ടത്തില്‍ 460 കിലോ മീറ്ററിലാണ് ഈ മാസം സര്‍വീസുകള്‍ ആരംഭിക്കുന്നത്. തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്നതിന് ദമ്മാം റൂട്ടില്‍ മാത്രമാണ് നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉളളത്.

റിയാദില്‍ നിന്നു മജ്മ വഴിയാണ് അല്‍ഖൂസീമിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. തലസ്ഥാന നഗരിയെ ഉത്തര സൗദിയിലെ മല്‍ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ ആദ്യ ഘട്ടമാണ് അല്‍ഖീസീം വരെയുളള സര്‍വീസെന്ന് സൗദി റെയില്‍വേ കമ്പനി അറിയിച്ചു. അല്‍ഖവസീമില്‍ നിന്ന് ഹായില്‍, അല്ജൗമഫ്, ഖുറയ്യാത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള പാത നിര്‍മാണം പുരോഗമിക്കുകയാണ്.

പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഗുഡ്‌സ് ട്രെയിനുകള്‍ക്കും പ്രത്യേകം പാതകള്‍ അടങ്ങിയ തെക്ക്, വടക്ക് പാതയുടെ ഭാഗമാണ് റിയാദ്ഖുറയ്യാത്ത് റെയില്‍വേ ശൃംഖല. രണ്ട് പാതകളുടെയും ആകെ നീളം 2,750 കിലോമീറ്ററാണ്. തെക്ക്, വടക്ക് പാതയില്‍ 2010 മുതല്‍ ഗുഡ്‌സ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡുകളില്‍ അപകട നിരക്ക് കുറയ്ക്കുന്നതിനും പുതിയ ട്രെയിന്‍ സര്‍വീസ് സഹായിക്കുമെന്ന് ഗതാഗത മന്ത്രിയും റെയില്‍വേ കമ്പനി ചെയര്‍മാനുമായ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഹോദാന്‍ പറഞ്ഞു.

DONT MISS
Top