കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

കുഞ്ചാക്കോ ബോബന്‍

ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി പി ജെ വര്‍ഗ്ഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

നാലു മാസം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താരത്തിന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ മുന്‍കൂറായി വര്‍ഗ്ഗീസ് കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇടപാട് നടക്കാതെ വന്നെങ്കിലും വാങ്ങിയ പണം തിരിച്ച് നല്‍കിയില്ല. പല തവണ പണം ആവശ്യപെട്ട് സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

പനമ്പള്ളി നഗറില്‍ ബ്യൂട്ടി സലൂണ്‍ നടത്തിയിരുന്ന സമയത്താണ് വര്‍ഗ്ഗീസ് കുഞ്ചാക്കോ ബോബനുമായി പരിചയപ്പെടുന്നത്.

DONT MISS
Top