‘പാകിസ്താന്റെ റോക്കറ്റിനെപ്പേടിച്ച് അറബിക്കടലിലെ മത്സ്യങ്ങള്‍, തലയില്‍ മുണ്ടിടേണ്ടിവരുമോയെന്ന് നാസ’; ഐഎസ്ആര്‍ഒയുടെ കൈവെള്ളയില്‍ മുത്തം നല്‍കി ട്രോളന്മാര്‍

ട്രോളുകള്‍

കൊച്ചി: ബഹിരാകാശ ഗവേഷണ ചരിത്‌രത്തില്‍ പുത്തന്‍ വിജയാധ്യായം തീര്‍ത്ത ഐഎസ്ആര്‍ഒയെ അഭിനന്ദനത്തില്‍ മുക്കി ട്രോള്‍ ലോകം. 104 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി 37 ഇന്ന് രാവിലെ 9.28 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. 104 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. നാസപോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തതെന്നത് ട്രോളന്മാര്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. പതിവുപോലെ ഇന്ത്യയെ അഭിനന്ദിക്കുമ്പോമ്പോള്‍, ട്രോളന്മാരുടെ വേട്ടമൃഗമായത് പാകിസ്താന്‍ തന്നെ. അറബിക്കടലിന് റോക്കറ്റുകളെ സംഭാവന ചെയ്യുന്നവരാണ് പാകിസ്താനെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയായിരുന്നു ട്രോളന്മാര്‍. നാസയ്ക്കുള്ള കടുത്ത തിരിച്ചടിയാണിതെന്നും ട്രോളന്മാര്‍ അവകാശപ്പെടുന്നു. അതോടൊപ്പം ഇന്ത്യയുടെ ഗവേഷണം പശുവും കര്‍ഷകനുമാണെന്ന് മുന്‍പ് കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനും ലഭിച്ചു ആവശ്യത്തിന് പരിഹാസം. അടുത്ത വട്ടം തന്നേയും കൊണ്ടുപോകുമോ എന്ന് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാം ട്രോളുകളില്‍.

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടത് പാകിസ്താനാണ്. അറബിക്കടലിലേക്ക് സ്ഥിരമായി റോക്കറ്റുകള്‍ സംഭാവന ചെയ്യുന്നവരാണ് പാകിസ്താനെന്നും ട്രോളന്മാര്‍ വിലയിരുത്തുന്നു.പാകിസ്താന്‍ മീന്‍ പിടിക്കാനുള്ള എളുപ്പവഴിയായാണ് റോക്കറ്റ് വിക്ഷേപണം കാണുന്നതെന്നും ട്രോളന്മാര്‍ പരിഹസിക്കുന്നു. ഇന്ത്യ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതറിഞ്ഞ്, പാകിസ്താന്‍ റോക്കറ്റ് ഒരുക്കുന്നത് കണ്ട് പേടിക്കുന്ന മത്സ്യങ്ങളുടെ അവസ്ഥയും ട്രോളന്മാര്‍ ചിത്രീകരിക്കുന്നുണ്ട്. എന്തായാലും പാക് ശാസ്ത്രജ്ഞന്മാരെ കണക്കിന് കളിയാക്കുന്നുണ്ട് മലയാളീ ട്രോളന്മാര്‍.

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പോയ പിഎസ്എല്‍വി 37ന്റെ അവസ്ഥയെ വിവരിക്കുന്ന ട്രോളുകളും സുലഭമാണ്. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം ഫെബ്രുവരി 15 ലേക്ക് മാറ്റിയത്. ഭ്രമണപഥത്തിലെക്ക് പിഎസ്എല്‍വി ഉപഗ്രഹങ്ങളെ ‘ഇറക്കിവിടുന്ന’ ദൃശ്യങ്ങള്‍ പോലും ട്രോളന്മാര്‍ അവതരിപ്പിച്ചിരിക്കുന്നു. ബസില്‍ ആളുകളെ നിറയ്ക്കുന്ന കണ്ടക്ടര്‍മാരെപ്പോലെയാണ് ഇത്രയും ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ പിഎസ്എല്‍വിയില്‍ നിറച്ചതെന്നും ട്രോളന്മാര്‍ അവകാശപ്പെടുന്നു. ഫെവികോളിന്റെ പഴയ പരസ്യവും ഇതിനായി ഉപയോഗിച്ചിരിക്കുന്നു.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

പാകിസ്താനെ പോലെതന്നെ ട്രോളിന് നാസയും ഇരയായിട്ടുണ്ട്. മറ്റാര്‍ക്കും ചെയ്യാനാകാത്തത് ചെയ്യുന്നവരാണ് ഐഎസ്്ആര്‍ഒയെന്നും ട്രോളന്മാര്‍ സ്ഥാപിക്കുന്നു. നാസയെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഐഎസ്ആര്‍ഒയെയും വിവിധ ട്രോളുകളില്‍ കാണാം. മറ്റെല്ലാവരെയും പിന്നിലാക്കി മുന്നേറുന്ന ഐഎസ്ആര്‍ഒയും ചിത്രങ്ങളിലുണ്ട്. എല്ലാ റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കുന്നതില്‍ അരിശം കൊള്ളുന്ന നാസയുമുണ്ട് നവമാധ്യമങ്ങളില്‍.മുന്‍പ് മംഗള്‍യാന്‍ സമയത്ത് ഐഎസ്ആര്‍ഒയെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനും കണക്കിന് പരിഹാസം നല്‍കുന്നുണ്ട് ട്രോളന്മാര്‍.

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ട്രോളുകളില്‍ ചിലത്

ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായുരുന്നു ലക്ഷ്യം.സെക്കന്റുകള്‍ വ്യത്യാസത്തിലാകും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുക. അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത് പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ്2, 30 കിലോ വീതം ഭാരമുള്ള ഐഎന്‍എസ് 1എ, എഎന്‍എസ് 1ബി എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍. ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും അമേരിക്കയുടേതാണ്. 80 എണ്ണമാണ് അമേരിക്കയുടേതായിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഈ ചെറിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഒരു അനുഗ്രഹമാണെന്നും ട്രോളന്മാര്‍ വിലയിരുത്തുന്നുണ്ട്. നാസ ആവശ്യപ്പെടുന്നതിനേക്കാള്‍ ചെറിയ തുകയ്ക്ക് ഉപഗ്രഹങ്ങളെത്തിക്കുന്ന ഈ സ്ഥിതിയെയും ട്രോളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

എന്തായാലും അതി സങ്കീര്‍ണമായ സാങ്കേതിക-ശാസ്ത്ര വശങ്ങള്‍ പോലും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് മലയാളീ ട്രോളന്മാര്‍. പതിവ് മീമുകളില്‍ തുടങ്ങി ഗ്രേറ്റ് ഫാദറിന്റെ ടീസറിലെ മീമുകള്‍ പോലും ഇതിനായി ഉപയോഗിക്കുകയും ചെയ്തു. നവമാധ്യമങ്ങളില്‍ ഐഎസ്ആര്‍ഒയുടെ ഈ നേട്ടം ആഘോഷിക്കുകയാണ് മലയാളികളിപ്പോള്‍

DONT MISS
Top