ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവെച്ചു

മൈക്കല്‍ ഫ്ളിന്‍

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവെച്ചു. റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് ഫഌന്‍ അവര്‍ക്ക് രഹസ്യമായി വിവരം നല്‍കിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഫ്‌ളിന്‍ രാജി നല്‍കിയത്.


ഫഌന്‍ രാജിവെച്ച വാര്‍ത്ത് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ലഫ്റ്റനന്റ് ജനറല്‍ ജോസഫ് കൈത്ത് കെല്ലോഗിന് താല്‍ക്കാലിക ചുമതല കൈമാറിയതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം ഫ്‌ളിന്നിനെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നത്. രാജിക്കത്ത് കണ്ടില്ലെന്നും, കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

DONT MISS
Top