ജയരാജിന്റെ സംവിധാനത്തില്‍ ബ്രഹ്മാണ്ഡ ചിത്രം വീരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളത്തില്‍ ഏറ്റവും ചെലവേറി നിര്‍മ്മിച്ചുവെന്ന് അവകാശപ്പെടുന്ന ജയരാജ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം വീരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും അവതരണത്തിലെ വ്യത്യസ്തതയും  അതിലേറെ നായകന്‍ കുനാല്‍ കപൂറിന്റെ മികച്ച അഭിനയശേഷിയും സിനിമയെ പറ്റിയുള്ള ആകാംഷ കൂട്ടുകയാണ്.

35 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്. ഒരു ബോളിവുഡ് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്ന ആദ്യ മലയാള സിനിമകൂടിയാകും വീരം.

ഷേക്‌സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിനെ ആസ്പദമാക്കിയ ചലച്ചിത്രമാണ് വീരം. എംആര്‍ വാര്യര്‍ സംഭാഷണം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത് എസ് കുമാറാണ്.

മികച്ച സാങ്കേതികതയോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്‌സിന് മാത്രം ചെലവിട്ടത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചന്ദ്രകല ആര്‍ട്‌സാണ്.

DONT MISS
Top