രാകേഷ് ശര്‍മ്മയായി ആമിര്‍ ഖാന്‍ തന്നെ എത്തും


മുംബൈ: ബഹിരാകാശ സഞ്ചാരിയായ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിക്ക് ഉടമയായ രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു. പരസ്യ സംവിധാന രംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകേഷ് ശര്‍മ്മയായി എത്തുന്നത് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനാണ്. ‘സല്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിദ്ധാര്‍ഥ് റോയ് കപൂറും-ആമിര്‍ ഖാനും ചേര്‍ന്ന് നിര്‍മിക്കും.

റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ യൂറി മലിഷെവ്, ഗെന്നടി സ്‌ട്രെക്കലോവ് എന്നിവരോടൊപ്പം രാകേഷ് ശര്‍മ ഏഴ് ദിവസം 21 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്ത് ചിലവിട്ടതായിരിക്കും സിനിമയുടെ പ്രമേയം.

വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന തഗ്ഗ് ഒഫ് ഹിന്ദോസ്ഥാന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ സല്യൂട്ടിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ആമിര്‍ ഖാന്‍ നായകനായി ഡിസംബറില്‍ പുറത്തിറങ്ങിയ ‘ദംഗല്‍’ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച്‌കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു വാര്‍ത്ത ആരാധകരെ ഹരംകൊളളിക്കുമെന്ന് തീര്‍ച്ച.

DONT MISS
Top