പാമ്പാടി നെഹ്‌റു കോളെജില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പ്രക്ഷോഭം ആരംഭിക്കും

തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളെജില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പ്രക്ഷോഭം ആരംഭിക്കും. വിദ്യാര്‍ത്ഥി കൂട്ടായ്മയായ നെഹ്‌റു കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിന് പിന്നാലെ, പരീക്ഷാകേന്ദ്രം തലേന്ന് രാത്രി മാറ്റിയും, വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടും മാനേജ്‌മെന്റ് പ്രതികാരനടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് സമരത്തിലേയ്ക്ക് പോകാന്‍ വിദ്യാര്‍ത്ഥി സംഘടനകളെ പ്രേരിപ്പിച്ചത്.

തിങ്കളാഴ്ച സമരം തുടങ്ങുമെന്ന് എഐവൈഎഫും യുവമോര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ കോളേജ് കവാടത്തില്‍ ഇന്ന് ഉപവസിക്കും.

ജിഷ്ണുവിന്റെ നാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളെജിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

അതിനിടെ ഒറ്റപ്പാലം സബ്കളക്ടറുടെ സാന്നിധ്യത്തില്‍ മാനെജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ചര്‍ച്ച നടത്തും. ജിഷ്ണുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയവരുടെ അറസ്റ്റും ഇന്ന് ഉണ്ടായേക്കും

DONT MISS
Top