പരുങ്ങലിലായ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഡൊണാള്‍ഡ് ട്രംപ് നല്ലതെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മേധാവി

ക്രിസ്റ്റീന്‍ ലഗ്രേഡ്

ദുബായ്: നിലവില്‍ മങ്ങിയിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് നല്ലതാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മേധാവി ക്രിസ്റ്റീന്‍ ലഗ്രേഡ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ക്ഷണിച്ചതും നികുതി പരിഷ്‌കാരവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകും. എങ്കിലും കുതിച്ചുയരുന്ന അമേരിക്കയിലെ പലിശ നിരക്കും കരുത്താര്‍ജ്ജിക്കുന്ന ഡോളറും ആഗോളവ്യാപാരത്തിന് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.

‘അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പറ്റി ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാന്‍ നമുക്ക് കാരണങ്ങളുണ്ട്.’ എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു.

ആഗോളവത്കരണത്തേയും അന്താരാഷ്ട്ര വ്യാപാരത്തേയും പിന്തുണയ്ക്കുകയും ചെയ്തു അന്താരാഷ്ട്ര നാണയനിധിയുടെ മേധാവി. ദുബായില്‍ നടന്ന അന്താരാഷ്ട്ര ഗവണ്‍മെന്റ് സമ്മിറ്റിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

DONT MISS
Top