“ലാലേട്ടന്റെ അഭിനയം എനിക്ക് ലഹരിയാണ്”: വീരം നായിക ഡിവിന ഠാക്കൂര്‍

“മലയാളത്തില്‍ എനിക്കേറ്റവും ഇഷ്ടം മോഹന്‍ലാലിനെയാണ്. ലാലേട്ടന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകര്‍ഷണവുമാണ്”. പറയുന്നത് വീരം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ബോളിവുഡ് സുന്ദരി ഡിവിന ഠാക്കൂര്‍.. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ എല്ലാം തനിക്ക് ഇഷ്ടമാണെന്നും പക്ഷെ അല്‍പം ഇഷ്ടക്കൂടുതല്‍ ലാലേട്ടനോടാണെന്നുമാണ് താരം പറയുന്നത്.

വീരം എന്ന ചിത്രത്തിലെ കുട്ടിമാണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ താരമാണ് ഡിവിന. “മലയാളത്തിലെ ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഇഷ്ടമാണ്. ദുല്‍ഖറിന്റേയും പൃഥ്വിരാജിന്റേയും സിനിമകള്‍ കണ്ടിട്ടുണ്ട്. എങ്കിലും ലാലേട്ടനോട് അല്പം ഇഷ്ടം കൂടുതലാണ്. ലാലേട്ടന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകര്‍ഷണവുമാണ്”. ഡിവിന പറയുന്നു.

വീരത്തിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും താരം പറയുന്നു.  “മലയാളം എനിക്ക് പരിചയമുള്ള ഒരിടമായിരുന്നു. മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ കുറേ മലയാള പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാള സിനിമയിലേക്കെത്തുന്നത് ജയരാജ് സാര്‍ വിളിച്ചതുകൊണ്ടുതന്നെയാണ്. കുട്ടിമാണി എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ വലിയ ഇഷ്ടം തോന്നി. കഥാപാത്രങ്ങളുടെ ശരീരഘടനയ്ക്ക് യോജിക്കുന്ന താരങ്ങളെയാണ് സാര്‍ തേടി നടന്നിരുന്നതെന്നും എന്നില്‍ അതുണ്ടെന്നും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഈ സിനിമ ചെയ്യണമെന്ന് തോന്നി”.

താന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു വീരത്തിലെ കുട്ടിമാണിയെന്നും വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കുമ്പോഴാണ് പ്രേക്ഷകര്‍ നമ്മെ ഇഷ്ടപ്പെടുന്നതെന്നും ഡിവിന പറയുന്നു. കുട്ടിമാണി എന്ന കഥാപാത്രമാകാന്‍ 10 കിലോയിലേറെ താന്‍ ഭാരം കുറച്ചു. കളരിപ്പയറ്റ് നേരത്തെ അറിയാമായിരുന്നു. ഒരു നാടകത്തില്‍ അഭിനയിക്കാനായി നേരത്തെ ആയോധനകല പഠിച്ചിരുന്നു. മലയാളത്തിലെത്തിയപ്പോള്‍ കളരിപ്പയറ്റ് പെട്ടെന്ന് പഠിക്കാന്‍ പറ്റിയെന്നും താരം പറയുന്നു.

DONT MISS
Top