‘മഞ്ഞുകട്ട തീര്‍ത്ത പൊന്മാന്‍ ശില്‍പങ്ങള്‍’

നോര്‍ത്തേണ്‍ ബവേറിയ: മീന്‍പിടിക്കാനെത്തിയ പൊന്‍മാന്‍ മഞ്ഞുകട്ടയില്‍ ഉറഞ്ഞുപോയപ്പോള്‍ അതൊരു ശില്‍പമായി. നോര്‍ത്തേണ്‍ ബവേറിയയിലെ വീസെന്‍ഡോഫ്റ്റിലാണ് രണ്ട് പൊന്‍മാനുകളെ മഞ്ഞുകട്ടയില്‍ ഉറഞ്ഞ് ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ ആഴത്തിലേക്ക് പറന്നിറങ്ങിയ പെന്‍മാനുകള്‍ വെള്ളം കട്ടിയായപ്പോള്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വീസെന്‍ഡോഫ്റ്റിലെത്തിയ വനപാലകരാണ് ഇത്തരത്തിലൊരു സംഭവം കണ്ടെത്തിയത്. മഞ്ഞുകട്ടയില്‍ ഉറഞ്ഞ നിലയില്‍ പൊന്മാനെ വനപാലകര്‍ മുറിച്ചെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്ന് താന്‍ മുന്‍പെങ്ങും കണ്ടിട്ടില്ലെന്ന് വനപാലകനായ പീറ്റര്‍ പ്രൊയബ്‌സറ്റില്‍ പറഞ്ഞു. അപകടം സംഭവിച്ചതാണെങ്കിലും മഞ്ഞുകട്ടയില്‍ ഉറച്ച നിലയിലുള്ള പൊന്മാന്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top