ഫെയ്സ്ബുക്ക് ഞരമ്പന്മാര്‍ക്ക് പിന്നാലെ ഒാണ്‍ലൈന്‍ തട്ടിപ്പുകളെയും പുറത്ത് കൊണ്ട് വന്ന് കേരള സൈബര്‍ വാരിയേഴ്സ്

കൊച്ചി: ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിന്റെ കള്ളികള്‍ കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നു. ജോലി തേടിയെത്തുന്നവരുടെ പക്കല്‍ നിന്നും പണം അപഹരിക്കുന്ന quickjobzz.com എന്ന വെബ്‌സൈറ്റിന്റെ കള്ളക്കള്ളികളെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.

ഒറ്റക്കാഴ്ചയില്‍ തന്നെ വിശ്വസനീയമെന്ന് തോന്നിക്കുന്ന quickjobzz.com ല്‍, ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കയിട്ടുള്ളത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും ഇന്റര്‍വ്യൂവിന്റെ പേരില്‍ 5000 മുതല്‍ 7000 രൂപ വരെയാണ് വെബ്‌സൈറ്റ് ഈടാക്കുന്നത്. ഇതിനോടകം ഒട്ടനവധി പരാതികളാണ് quickjobzz.com ന് എതിരായി കണ്‍സ്യൂമര്‍ കംപ്ലയിന്റ് സെലില്‍ എത്തിയിട്ടുള്ളത്.

quickjobzz.com എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത തങ്ങള്‍ക്ക്, അവരുടെ പണം ഇടപാടുകളുടെ പട്ടിക ലഭിച്ചൂവെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു. ബന്ധപ്പെട്ട സൈറ്റില്‍ പണം നഷ്ടമായവര്‍ നിയമപരമായി വെബ്‌സൈറ്റിന് എതിരെ നീങ്ങണമെന്നും പണം തിരികെ നേടണമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് അറിയിച്ചു.

#OP_Fraudster quickjobzz.com got H4CK3D by Forbidden Hacxer & GH057_R007We received many complaints against a money…

Posted by Kerala Cyber Warriors on Wednesday, February 8, 2017

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്സും സൈബർ വാരിയേഴ്സും ചേർന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകൾ പാകിസ്താൻ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാർക്ക്.

ഹാക്കിംഗ് എന്ന സൈബർ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തൻ ഇടപെടൽ ചരിത്രമാണ് മലയാളി ഹാക്കർമാർ സൃഷ്ടിക്കുന്നത്.

DONT MISS
Top