‘മിടുക്കന്മാർ ആദ്യം ജയിക്കും, അല്ലാത്തവർ സപ്ലി എഴുതി ജയിക്കും’; ‘സാമ്പാർ വിദ്യാർത്ഥി മുന്നണി’യ്ക്ക് ട്രോൾ മഴ തീർത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: 29 ദിവസം നീണ്ട പ്രതിഷേധ-നിരാഹാര സമരങ്ങള്‍ക്കൊടുവില്‍ ലോ അക്കാദമി സമരം ഒത്തുത്തീര്‍പ്പില്‍ എത്തി. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മിനായരെ പൂര്‍ണമായും മാറ്റി നിര്‍ത്താനും, പുതിയ പ്രിന്‍സിപ്പാളിനെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് കേരളക്കര ഈ അടുത്ത കാലത്ത് കണ്ട വലിയ സമരപരമ്പരയ്ക്ക് തിരശ്ശീല വീണത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ് ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളും, സമരം ആദ്യം തന്നെ ഒത്തു തീര്‍പ്പിലെത്തിച്ച എസ്എഫ് ഐയുമാണ് ഇന്ന് ട്രോളന്മാരുടെ ഇര. മിടുക്കന്മാര്‍ ആദ്യം ജയിക്കും. അല്ലാത്തവര്‍ സപ്ലി എഴുതി ജയിക്കുമെന്ന് സമ്പാര്‍, അവിയല്‍ വിദ്യാര്‍ത്ഥി മുന്നണിയെ ട്രോളി ട്രോളുകള്‍ വന്ന് നിറയുകയാണ്.

അത്തരത്തില്‍ ചില ട്രോളുകള്‍-

ലക്ഷ്മി നായരുടെ രാജി ലഭിച്ചാല്‍ മാത്രമെ സമരം തങ്ങള്‍ അവസാനിപ്പിക്കുകയുള്ളൂവെന്ന് ശക്തമായി പറഞ്ഞ വിദ്യാര്‍ത്ഥി മുന്നണി തന്നെ, ഇന്ന് ലക്ഷ്മി നായരുടെ രാജി ഇല്ലാതെ സമരം ഒത്തു തീര്‍പ്പിലെത്തിച്ചതായിരുന്നു ട്രോളന്മാരുടെ പ്രധാന ആയുധം.

വിദ്യാര്‍ത്ഥി മുന്നണിയെ ട്രോളന്മാര്‍ സാമ്പാര്‍ മുന്നണിയെന്നും അവിയല്‍ മുന്നണിയെന്നും അഭിസംബോധന ചെയ്താണ് ട്രോളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top