ഭ്രൂണ വളര്‍ച്ച 24 ആഴ്ച പിന്നിട്ട യുവതിക്ക് ഗര്‍ഭ ചിദ്രം നടത്താന്‍ സുപ്രീം കോടതിയുടെ പ്രത്യേക അനുമതി

ഫയല്‍ ചിത്രം

ദില്ലി: ഭ്രൂണ വളര്‍ച്ച 24 ആഴ്ച പിന്നിട്ട യുവതിക്ക് ഗര്‍ഭ ചിദ്രം നടത്താന്‍ സുപ്രീം കോടതിയുടെ പ്രത്യേക അനുമതി. ഗര്‍ഭസ്ഥ ശിശു ഗുരുതര ആരോഗ്യ പ്രശങ്ങള്‍ നേരിടുന്നതും യുവതിയുടെ ആരോഗ്യത്തിന് ഇത് അപകടകരമാകുന്നതും കണക്കിലെടുത്താണ് കോടതിയുടെ അനുമതി.

ഭ്രൂണ വളര്‍ച്ച 20 ആഴ്ചയില്‍ കൂടുതലാണെങ്കില്‍ ഗര്‍ഭ ചിദ്രത്തിന് അനുമതി നല്കാനാകില്ലെന്ന നിയമത്തിലെ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടാണ് യുവതി കോടതിയെ സമീപിച്ചിരുന്നത്. ഗര്‍ഭസ്ഥ ശിശുവിന് ഒരു വൃക്ക മാത്രമേ ഉള്ളൂവെന്നും 21 വയസുള്ള യുവതിയുടെ ജീവന്‍ ഭീഷണിയില്‍ ആണെന്നും മുംബൈ കെ ഇ എം ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതി.

കഴിഞ്ഞ വര്‍ഷവും ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഗര്‍ഭഛിദ്ര നിയമത്തിലെ വകുപ്പുകള്‍ ചോദ്യം ചെയ്ത് ബലാത്സംഗത്തിന് ഇരയായ മുംബൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി അന്ന് ഉത്തരവിറക്കിയത്. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച പ്രായമായിരുന്നു. എന്നാല്‍ സുപ്രീം കോടതി നിയമിച്ച മെഡിക്കല്‍ ബോര്‍ഡ് ഭ്രൂണവളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

DONT MISS
Top