ഊര്‍മ്മിളയുടെ സൗന്ദര്യം പകര്‍ത്താനായെടുത്ത സിനിമയാണ് ‘രംഗീല’യെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

ഊര്‍മ്മിള മണ്ഡോദ്കര്‍, രാം ഗോപാല്‍ വര്‍മ്മ

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് രംഗീല. ആമിര്‍ ഖാനും ഊര്‍മ്മിള മണ്ഡോദ്കറുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. അക്കാലത്തെ ബോളിവുഡിലെ ഗ്ലാമര്‍ താരമായി മാറാന്‍ ഊര്‍മ്മിളയെ ഏറെ സഹായിച്ചതാണ് ഈ ചിത്രം.

ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഊര്‍മ്മിളയുടെ മാദകമായ സൗന്ദര്യം പകര്‍ത്താനായെടുത്ത ചിത്രമാണ് ‘രംഗീല’ എന്നാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തിയത്. ചിത്രം തിയ്യേറ്ററുകളിലെത്തി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ബ്ലോഗിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സിനിമാ രംഗത്തെത്തിയതിന് ശേഷം തന്നെ ഏറെ സ്വാധീനിച്ച സ്ത്രീയാണ് ഊര്‍മ്മിള. ദിവ്യ സൗന്ദര്യം എന്ന് മാത്രമേ ഊര്‍മ്മിളയുടെ സൗന്ദര്യത്തെ തനിക്ക് വിശേഷിപ്പിക്കാനാകൂ. ഊര്‍മ്മിളയുടെ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് രംഗീല. മനോഹരമായ പെയിന്റിംഗാണ് ഊര്‍മ്മിള. അതിന്റെ യഥാര്‍ത്ഥ സൗന്ദര്യം കാണിക്കാനായി ഒരുക്കിയ മനോഹരമായ ഫ്രെയിമാണ് രംഗീലയെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

DONT MISS
Top