ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ മക്കയില്‍ പുതിയ ഗതാഗത പദ്ധതി

മക്കയിലെ ഗതാഗതം (ഫയല്‍)

മക്ക: പുതിയ ഗതാഗത പദ്ധതിക്ക് സൗദി ഭരണാധികാര കേന്ദ്രത്തിന്റെ അംഗികാരം ലഭിച്ചു. മക്കയിലെത്തുന്ന ഹജജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ യാത്രചെയ്യാന്‍ പാകത്തിലുള്ളതാണ് പദ്ധതി. പദ്ധതിക്ക് രാജാവിന്റെ അംഗികാരം ലഭിച്ചതോടെ ഉടന്‍ പ്രവര്‍ത്തതനം തുടങ്ങും.

മക്കയില്‍ ആരാധനാ കര്‍മ്മങ്ങള്‍ക്കായെത്തുന്ന തീര്‍ത്ഥാടകരുടെ ഗതാഗത സൗകര്യം പരിഗണിച്ചാണ് പുതിയ ഗതാഗത സംവിധാനത്തിന് സൗദി രാജകൊട്ടാരത്തില്‍ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ സംവിധാനം തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ ബസ് യാത്രാ സൗകര്യത്തിന് സാധ്യമാക്കും. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ച മക്ക റീജിയനിലെ ഗതാഗത സംവിധാന പദ്ധതി അങ്ങേയറ്റം വിലമതിക്കുന്നതും തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്നതുമാണെന്ന് രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ പ്രിന്‍സി ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. വിശുദ്ധ നഗരിയിലെത്തുന്ന തീര്‍ത്ഥാടകരാല്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത തിരക്കിന് ശമനമുണ്ടാക്കുവാനും പദ്ധതി സഹായകമാകും.

രാജകൊട്ടാരത്തിന്റെ അംഗീകാരം ലഭിച്ചതോടെ മക്കാ ബസ് സ്‌റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തകനം ത്വരിതഗതിയിലാക്കാന്‍ സാധിക്കുമെന്ന് മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ ദൗസരിയും പറഞ്ഞു. മുന്‍കാലങ്ങളില്‍ മക്ക ഗതാഗത സംവിധാനത്തെ കുറിച്ച് വിശദമായി പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മക്കയില്‍ പുതിയ ബസ് സ്‌റ്റേഷന്‍ പദ്ധതി തയ്യാറാക്കിയത്.

DONT MISS
Top