വിവാഹേതര ബന്ധം; ജനമധ്യത്തില്‍ യുവതിക്ക് 26 ‘അടി ശിക്ഷ’

ജക്കാര്‍ത്ത: അന്യപുരുഷനുമായി അവിഹിത ബന്ധംവെച്ചു പുലര്‍ത്തിയ യുവതിക്ക് 26 തവണ അടി ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം. ഇവിടുത്തെ ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് ദമ്പതികളല്ലാത്ത സ്ത്രീയും പുരുഷനും ഒരുമിച്ച് ഇരിക്കുന്നതിനോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ശിക്ഷാര്‍ഹമാണ്. ഈ നിയമം ലംഘിച്ച് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം കാത്തു സൂക്ഷിച്ചതിനാണ് യുവതി ശിക്ഷ ഏറ്റുവാങ്ങിയത്. യുവതിക്കൊപ്പം യുവാവിനേയും ഇതേ ശിക്ഷയ്ക്ക് വിധേയനാക്കി.

ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് യുവതിയെ ഇരുമ്പ് കമ്പി ഉപോഗിച്ച് തല്ലിയത്. മുതുകിന് അടി ഏറ്റുവാങ്ങിയ ശേഷം യുവതി തളര്‍ന്നു വീണു. ഇവരെ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയാണ് ചെയ്തത്. അടികൊണ്ട ശേഷം യുവതി മുഖം പൊത്തി കരയുകയായിരുന്നു. ഇവരെ പിന്നീട് ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി.

യുവതിക്ക് ശിക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെ യുവാവിനേയും ശിക്ഷയ്ക്ക് വിധേയനാക്കി. മുഖം മറച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇരുവരേയും ശിക്ഷിച്ചത്.

വിവാഹ, വിവാഹാനന്തര ജീവിതത്തെ സംബന്ധിച്ച് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നത് കടുത്ത നിമങ്ങളാണ്. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് രാത്രി 11 മണിക്ക് ശേഷം ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

DONT MISS
Top